ഇന്ത്യൻ ടി-20 ഫോർമാറ്റിൽ വിരാട് കോഹ്ലി വിരമിച്ച ശേഷം ആ സ്ഥാനത്തേക്ക് വന്ന പുതിയ താരമാണ് തിലക് വർമ്മ. ഇപ്പോൾ നടന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലായി രണ്ട് സെഞ്ചുറികൾ നേടാൻ താരത്തിന് സാധിച്ചിരുന്നു. ആ പരമ്പരയിലെ മാൻ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതും തിലക് വർമ്മയായിരുന്നു.
എന്നാൽ ആ പര്യടനത്തിൽ മോശമായ പ്രകടനമായിരുന്നു ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് നടത്തിയിരുന്നത്. അത് കൊണ്ട് അടുത്ത പര്യടനത്തിലും ഇതേ അവസ്ഥ തുടർന്നാൽ സൂര്യയുടെ സ്ഥാനം തെറിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
തിലക് തന്റെ സെഞ്ചുറി കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദ് നായകനായ തിലക് വര്‍മ മേഘാലയക്കെതിരേ 67 പന്തില്‍ 151 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും 10 സിക്‌സും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്‌സ്.
Read more
തുടർച്ചയായി മൂന്നു സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാൻ താരത്തിന് സാധിച്ചു. മൂന്നാം നമ്പറിൽ ഇറങ്ങിയ തിലക് തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. ഇതോടെ ടി-20 യിൽ തിലക് മൂന്നാം നമ്പർ ഉറപ്പിച്ചിരിക്കുകയാണ്.