തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ഇന്ത്യൻ ടി-20 ഫോർമാറ്റിൽ വിരാട് കോഹ്ലി വിരമിച്ച ശേഷം ആ സ്ഥാനത്തേക്ക് വന്ന പുതിയ താരമാണ് തിലക് വർമ്മ. ഇപ്പോൾ നടന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലായി രണ്ട് സെഞ്ചുറികൾ നേടാൻ താരത്തിന് സാധിച്ചിരുന്നു. ആ പരമ്പരയിലെ മാൻ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതും തിലക് വർമ്മയായിരുന്നു.

എന്നാൽ ആ പര്യടനത്തിൽ മോശമായ പ്രകടനമായിരുന്നു ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് നടത്തിയിരുന്നത്. അത് കൊണ്ട് അടുത്ത പര്യടനത്തിലും ഇതേ അവസ്ഥ തുടർന്നാൽ സൂര്യയുടെ സ്ഥാനം തെറിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

തിലക് തന്റെ സെഞ്ചുറി കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദ് നായകനായ തിലക് വര്‍മ മേഘാലയക്കെതിരേ 67 പന്തില്‍ 151 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും 10 സിക്‌സും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്‌സ്.

തുടർച്ചയായി മൂന്നു സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാൻ താരത്തിന് സാധിച്ചു. മൂന്നാം നമ്പറിൽ ഇറങ്ങിയ തിലക് തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. ഇതോടെ ടി-20 യിൽ തിലക് മൂന്നാം നമ്പർ ഉറപ്പിച്ചിരിക്കുകയാണ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ