സൂര്യ കുമാർ യാദവിന്‌ പരിക്ക്; പകരക്കാരനായി ദുലീപ് ട്രോഫിയിൽ സഞ്ജുവിന് അവസരം ലഭിക്കുമോ?

അടുത്ത മാസം നടക്കാൻ പോകുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായ സൂര്യ കുമാർ യാദവ് വിട്ടു നിന്നേക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ഫീൽഡിങ്ങിനിടെ കൈക്ക് പരിക്കേറ്റത്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ടൂർണമെന്റിലെ ചില മൽസരങ്ങൾ സൂര്യ പുറത്തിരിക്കേണ്ടി വരും എന്നത് ഉറപ്പാണ്. അത് കൊണ്ട് തന്നെ അടുത്ത മാസം നടക്കുന്ന ദുലീപ് ട്രോഫിയിൽ പരിക്കിൽ നിന്നും മുക്തി നേടിയിട്ടില്ലെങ്കിൽ അദ്ദേഹത്തിന് കളിക്കാൻ സാധ്യത കുറവായിരിക്കും. താരത്തിന് പകരം ടീമിലേക്ക് സഞ്ജു സാംസണിനെ ആയിരിക്കും പ്രവേശിപ്പിക്കുക. ദുലീപ് ട്രോഫിയുടെ അവസാന മത്സരങ്ങൾ കളിക്കാൻ സഞ്ജു സാംസണ് അവസരം കിട്ടിയേക്കും എന്ന റിപ്പോട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ സൂര്യ കുമാർ യാദവിന്‌ പരിക്ക് മൂലം പുറത്താകേണ്ടി വന്നാൽ സഞ്ജുവിന് നേരത്തെ തന്നെ അവസരം കൊടുക്കാനായിരിക്കും ബിസിസിഐ തീരുമാനിക്കുക.

പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർദേശ പ്രകാരമാണ് ഇന്ത്യൻ താരങ്ങൾ ദുലീപ് ട്രോഫി കളിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ടീമുകളിലേക്ക് സഞ്ജു സാംസണിന്റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. മുൻപ് നടന്ന ശ്രീലങ്കൻ സീരീസിൽ അവസാന രണ്ട് ടി 20 മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. അത് കൊണ്ടായിരിക്കും ബിസിസിഐ ഈ വർഷം നടക്കാൻ പോകുന്ന ഇന്ത്യൻ മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ പരിഗണിക്കാതെ ഇരുന്നത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം