'അതെന്ന വർത്തമാനമാടാ ഉവ്വേ', ഹാർദികിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ സൂര്യ കുമാറിന്റെ മുഖഭാവം; വീഡിയോ വൈറൽ

ക്യാപ്റ്റന്സിയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളായ സൂര്യ കുമാർ യാദവും, ഹാർദിക്‌ പാണ്ട്യയും തമ്മിൽ ചേർച്ച കുറവുണ്ട് എന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു. പര്യടനം തുടങ്ങുന്നതിനു മുൻപ് സൂര്യ വിളിച്ച ടീം യോഗത്തിൽ നിന്നും ഹാർദിക്‌ വിട്ടു നിന്നിരുന്നത് വലിയ വിവാദങ്ങൾക്കു ഇടയായി. എന്നാൽ അതിനു ശേഷം മത്സരത്തിൽ ഇരുവരും നല്ല സൗഹൃദത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടി പോരാടിയത്. ആദ്യ രണ്ട് ടി-20 മത്സരങ്ങളിൽ മാത്രമായിരുന്നു ഹാർദിക്‌ ടീമിൽ ഇടം നേടിയത്. അവസാന മത്സരത്തിൽ ഗൗതം ഗംഭീർ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഇന്ത്യ സൂപ്പർ ഓവറിൽ ആയിരുന്നു ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. മത്സര ശേഷം ഡ്രസിങ് റൂമിൽ എത്തിയ ഇന്ത്യൻ താരങ്ങളെ പരിശീലകൻ ഗൗതം ഗംഭീറും, ഹാർദിക്‌ പാണ്ട്യയും ചേർന്നാണ് അഭിസംബോധനം ചെയ്യ്തത്. എന്നാൽ ഹാർദിക്‌ പാണ്ട്യയുടെ വാക്കുകളിൽ സൂര്യയുടെ മുഖഭാവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ ഇങ്ങനെ:

“ഗൗതി ഭായ് സൂചിപ്പിച്ചതു പോലെ, സൂര്യ ബൗളർമാരെ മികച്ച രീതിയിൽ ആണ് ഉപയോഗിച്ചത്, അവസാന രണ്ട് ഓവറുകളിൽ നിങ്ങൾ ബൗളർമാരിൽ നൽകിയ വിശ്വാസം അത് പ്രകടമാക്കി, ഒരു ബൗളിംഗ് ഗ്രൂപ്പ് എന്ന നിലയിൽ, വ്യക്തമായും, അത് അതിശയകരമായിരുന്നു. ഏതൊരു ക്യാപ്റ്റനും ഇത്തരം സന്ദർഭങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ കളിയെ തന്നെ ബാധിച്ചേക്കാം പക്ഷെ നിങ്ങൾ കളിക്കളത്തിൽ കാണിച്ച ആത്മവിശ്വാസത്തിനു കൈയടി അർഹിക്കുന്നു” ഹാർദിക്‌ പാണ്ട്യ പറഞ്ഞു.

ഇത് പറഞ്ഞപ്പോൾ സൂര്യ കുമാർ യാദവ് വിചിത്രമായ എക്സ്പ്രെഷൻ ആണ് ഇട്ടത്. ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഹാർദിക്‌ പാണ്ട്യയും സൂര്യയും ഇപ്പോഴും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഇപ്പോൾ നടന്ന ശ്രീലങ്കൻ സീരീസിൽ സൂര്യ കുമാർ മികച്ച പ്രകടനം തന്നെ ആണ് കാഴ്ച വെച്ചത്. ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് താരം അർദ്ധ സെഞ്ച്വറി നേടിയിരുന്നു. അവസാന മത്സരത്തിൽ മികച്ച ക്യാപ്റ്റൻസിയിലും അദ്ദേഹം തിളങ്ങി. നാളെ ആണ് ശ്രീലങ്കയും ആയിട്ട് ഇന്ത്യ ഏകദിനത്തിൽ മത്സരിക്കാൻ പോകുന്നത്.

Latest Stories

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍

ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ല; എം എം ലോറൻസിൻ്റെ മകളുടെ ഹർജി തള്ളി സുപ്രീംകോടതി

സഞ്ജുവിന് ടീമിൽ ഇടം കിട്ടാത്തത് ആ ഒറ്റ കാരണം കൊണ്ട്, പണി കിട്ടാൻ അത് കാരണം; ആ സെഞ്ച്വറി പാരയായോ?

ഡിഎംകെയോട് മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പേടി; ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്റ്റാലിന്റെ പാര്‍ട്ടി ഏകപക്ഷീയ വിജയത്തിനരികെ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപിയും