സ്വയം വെല്ലുവിളിച്ച് ആ റിസ്ക്ക് എടുക്കാൻ സൂര്യകുമാർ തയ്യാറാകണം, അല്ലാതെ പരമ്പര ജയിച്ചാൽ അംഗീകരിക്കില്ല: ആകാശ് ചോപ്ര

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ വെല്ലുവിളിക്കണം എന്ന് ആകാശ് ചോപ്ര. ടോസ് നേടിയാൽ നജ്മുൽ ഹൊസൈൻ ഷാൻ്റോ ആദ്യം ഫീൽഡ് ചെയ്യുമെന്നതിനാൽ ഇന്ത്യ ഈ മത്സരത്തിൽ ബാറ്റ് ചെയ്യും എന്നത് ഉറപ്പിച്ച് ആ കാര്യം താരങ്ങളോട് ഇപ്പോൾ തന്നെ നായകൻ പറയണം എന്നും ചോപ്ര പറഞ്ഞു.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ഒക്‌ടോബർ 9 ബുധനാഴ്ച ഡൽഹിയിൽ നടക്കും. ഒക്‌ടോബർ 6 , ഞായറാഴ്ച ഗ്വാളിയോറിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഡൽഹിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണോ എന്ന ചോദ്യത്തിന് ചോപ്ര മറുപടി നൽകി.

“ഒരു അന്താരാഷ്ട്ര മത്സരമോ പരമ്പരയോ ജയിക്കണമെന്ന് നിങ്ങൾ പൊതുവെ വിചാരിക്കുന്നു. അപ്പോൾ നിങ്ങൾ 70 ശതമാനത്തിൽ കളിച്ചാലും വിജയിക്കുമെന്ന് നിങ്ങൾ കരുതുന്നു. നിങ്ങൾ രണ്ട് കളിക്കാർക്ക് അരങ്ങേറ്റം നൽകുന്നു, പക്ഷേ ഇപ്പോഴും ഏകപക്ഷീയമായി വിജയിക്കും. നിങ്ങൾ വെറുതെ എളുപ്പത്തിൽ ജയിച്ചിട്ട് എന്ത് കാര്യം, വെല്ലുവിളി ഏറ്റെടുത്ത് ജയിക്കുക.”

“അതിനാൽ നിങ്ങൾ സ്വയം വെല്ലുവിളിക്കണം. നിങ്ങൾക്ക് ആന്തരിക പ്രചോദനം ആവശ്യമാണ്. അതിന്, ഡൽഹിയിൽ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യണമെന്ന് ഞാൻ പറയും. ടോസ് നേടിയാൽ എതിർ ടീം എന്തായാലും നിങ്ങളോട് ബാറ്റ് ചെയ്യാൻ ആവശ്യപ്പെടും. അതിനാൽ തന്നെ നിങ്ങൾ ആദ്യം ബാറ്റ് ചെയ്യാൻ പോകുകയാണെന്ന് നിങ്ങളുടെ താരങ്ങളോട് പറയുക,” ചോപ്ര കൂട്ടിച്ചേർത്തു.

മായങ്ക് യാദവിനും നിതീഷ് കുമാർ റെഡ്ഡിക്കും ആദ്യ ടി20യിൽ ഇന്ത്യ അരങ്ങേറാൻ അവസരം നൽകിയിരുന്നു. പല മുൻനിര താരങ്ങളെ നഷ്ടമായെങ്കിലും, ഇന്ത്യ കടുവകളെ 127 റൺസിന് പുറത്താക്കി, 49 പന്തുകൾ ശേഷിക്കെ ലക്ഷ്യം കൈവരിക്കുകയും ചെയ്തു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍