അക്‌സർ മാജിക്കിൽ കറങ്ങി വീണ് ഹിറ്റ്മാൻ, മടങ്ങിവരവിൽ പൂജ്യനായി മടങ്ങി സൂര്യകുമാർ; മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ മത്സരം ആവേശകരമായ രീതിയിൽ മുന്നോട്ട് പോകുമ്പോൾ മുംബൈക്ക് ലഭിച്ചിരിക്കുന്നത് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്കായി ഓപ്പണിങ് വിക്കറ്റിൽ 80 റൺ കൂട്ടുകെട്ട് ഉയർത്തിയ രോഹിത് ശർമ്മ- ഇഷാൻ കിഷൻ സഖ്യമാണ് അവർക്ക് തകർപ്പൻ തുടക്കം നൽകിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ മുംബൈ 14  ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 133  റൺസ് എന്ന നിലയിലാണ്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഡൽഹി നായകൻ പന്തിന്റെ തീരുമാനം പാളി പോയി എന്ന രീതിയിലാണ് ഡൽഹി തുടക്കത്തിൽ പന്തെറിഞ്ഞത്. മുൻ നായകൻ രോഹിതും ഇഷാനും ചേർന്ന് തകർപ്പൻ തുടക്കം ടീമിന് നൽകുകയും ചെയ്തു. ഇരുവരും ചേർന്ന് വളരെ എളുപ്പത്തിൽ റൺ സ്കോർ ചെയ്തതോടെ മുംബൈ സ്കോർ വേഗത്തിൽ ഉയർന്നു. ഇരുവരും ട്രേഡ് മാർക്ക് ഷോട്ടുകൾ കളിച്ചപ്പോൾ രോഹിത്തിന്റെ ഭാഗത്ത് നിന്ന് ഒരു സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ തുടക്കം രോഹിത്തിന്റെ കൈയിൽ നിന്ന് അൽപ്പം പ്രഹരം ഏറ്റുവാങ്ങിയ അക്‌സർ പട്ടേൽ 49 റൺസിൽ നിൽക്കേ ഹിറ്റ്മാനെ ബൗൾഡ് ആക്കി മടക്കി.

പകരമെത്തിയത് നീണ്ട ഇടവേളക്ക് ശേഷം ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ്. എന്നാൽ സൂര്യക്ക് പിടിച്ചുനിൽക്കാൻ ആയില്ല. റൺ ഒന്നും എടുക്കാത്ത താരത്തെ നോർട്ജെ മടക്കി. ഇഷാനും ഹാർദിക്കും ഒന്നിൽ നിന്ന് വീണ്ടും തുടങ്ങി സ്കോർ ഉയർത്തുന്നതിനിടെ 44 റൺ എടുത്ത ഇഷാനെ അക്‌സർ തന്നെ മടക്കി. ശേഷം ക്രീസിൽ എത്തിയ തിലക് വർമ്മ ഖലീൽ അഹമ്മദിന് ഇരയായി 6 റൺ എടുത്ത് മടങ്ങിയതോടെ മുംബൈ തകർന്നു.

18 റൺ എടുത്ത് നിൽക്കുന്ന ഹാർദിക്കിന് കൂട്ടായി ക്രീസിൽ നില്കുന്നത് ഇപ്പോൾ ടിം ഡേവിഡാണ്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി