ആ സ്‌കൂപ്പ് ഷോട്ടിന്റെ രഹസ്യമെന്ത്?; വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്

ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ കാഴ്ചവയ്ക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ പ്രകടനം താരത്തിന്റെ മൂല്യത്തെ മാറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. മത്സരത്തില്‍ താരം സ്‌കൂപ്പ് ഷോട്ടിലൂടെ നേടിയ സിക്സര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ അത്തരം ഷോട്ടുകള്‍ കളിക്കാന്‍ താന്‍ നടത്തുന്ന പരിശീലനത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍.

റബര്‍ ബോളില്‍ കളിച്ചാണ് ഞാന്‍ അത്തരം ഷോട്ടുകള്‍ പരിശീലിക്കുന്നത്. ബോളര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഏതാണ്ടൊരു ധാരണ ഉള്ളില്‍ ഉണ്ടാകണം. കരുതിക്കൂട്ടിത്തന്നെ അത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റ് വീശുകയും ചെയ്യുന്നു.

ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറിയുടെ നീളമടക്കം മനസിലുണ്ടാകും. 60-65 മീറ്ററായിരിക്കും മിക്കവാറും. പന്തിന്റെ വേഗമനുസരിച്ച് ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നു. അങ്ങനെ ബാറ്റ് ചെയ്യുമ്പോള്‍ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ പന്ത് കൊള്ളുകയും അത് അതിര്‍ത്തി കടക്കുകയും ചെയ്യും.’

‘ബാറ്റിംഗിന് ഇറങ്ങിയാല്‍ ബൗണ്ടറികള്‍ നേടാന്‍ ശ്രമിക്കും. അതിന് സാധിച്ചില്ലെങ്കില്‍ വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി റണ്‍സ് പരമാവധി കണ്ടെത്തും. വിരാട് ഭായിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ നമ്മളും വേഗതയില്‍ ഓടേണ്ടി വരും.ആ സമയങ്ങളിലൊക്കെ ഏതൊക്കെ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുമെന്ന ബോധ്യം എനിക്കുണ്ട്. അത്തരം ഷോട്ടുകള്‍ക്കായി ശ്രമം നടത്തും.

സ്വീപ്പ്, ഓവര്‍ കവര്‍, കട്സ് എന്നിവയൊക്കെ എനിക്ക് പ്രിയപ്പെട്ടവയാണ്. അത്തരം ഷോട്ടുകള്‍ കളിച്ച് വിജയിച്ചാല്‍ മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം തനിക്ക് വര്‍ധിക്കുമെന്നും സൂര്യകുമാര്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു