നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് ഇന്ത്യൻ ടി 20 ക്യാപ്റ്റൻ സൂര്യകുമാർ കാഴ്ച വെക്കുന്നത്. അവസാനമായി കളിച്ച 7 മത്സരങ്ങളിൽ നിന്നായി 55 റൺസിൽ താഴെയാണ് താരം നേടിയ റൺസ്. ക്യാപ്റ്റൻസി മികവ് കൊണ്ട് മാത്രമാണ് ടീമിൽ നിന്നും തന്റെ നായക സ്ഥാനം പോകാത്തത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ടി 20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമ്മയ്ക്ക് ശേഷം പരിശീലകനായ ഗൗതം ഗംഭീർ പിൻഗാമിയായി തിരഞ്ഞെടുത്ത താരമായിരുന്നു സൂര്യകുമാർ യാദവ്. ക്യാപ്റ്റനായി തിളങ്ങിയെങ്കിലും ബാറ്റിംഗിൽ താരത്തിന് മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല. 14 മത്സരങ്ങൾ ക്യാപ്റ്റനായ സൂര്യകുമാർ 18. 42 ശരാശരിയിൽ 258 റൺസ് മാത്രമാണ് നേടാനായത്.
ഇപ്പോൾ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ട് കളിയിൽ പൂജ്യവും, ശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ നിന്ന് 28 റൺസ് മാത്രമാണ് നേടിയനായത്. ഇതോടെ ഞെട്ടിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ ബിസിസിഐ തയ്യാറായി കഴിഞ്ഞു. നായക സ്ഥാനത്ത് നിന്ന് സൂര്യയെ മാറ്റി പകരം ഹാർദിക് പാണ്ട്യയെ തിരഞ്ഞെടുക്കാനാണ് സാധ്യത. സൂര്യയ്ക്ക് മുൻപ് ഹർദിക്കിനെ ക്യാപ്റ്റനാകാനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാൽ പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് താരത്തിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത്. ഉടൻ ബിസിസിഐ ഔദ്യോഗീക പ്രഖ്യാപനം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.