'കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു'; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 144/6 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഏഴാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ താന്‍ ബാറ്റിംഗില്‍ ഏറെ ക്ഷീണിതനായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍. ജഡേജ ഇവിടെ തനിക്ക് ഒരു മികച്ച ഉപദേശകനായതിനെ കുറിച്ചും അശ്വിന്‍ തുറന്നുപറഞ്ഞു.

ബാറ്റിംഗിന് ഇടയില്‍ ഞാന്‍ കൂടുതല്‍ വിയര്‍ക്കുന്നതും ക്ഷീണിതനാവുന്നതും ജഡേജ ശ്രദ്ധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷമായി നമ്മുടെ ടീമിലെ മികച്ച ബാറ്റേഴ്‌സില്‍ ഒരാളാണ് ജഡേജ. മറുവശത്ത് നിലയുറപ്പിച്ച ജഡേജ എന്നോട് വിക്കറ്റിനിടയില്‍ കൂടുതല്‍ ആയാസപ്പെട്ട് റണ്‍ കണ്ടെത്തേണ്ട എന്ന് പറഞ്ഞു.

രണ്ട് റണ്‍ എടുക്കാന്‍ കഴിയുന്നിടത്ത് ആയാസപ്പെട്ട് ഓടി മൂന്നാക്കാന്‍ ശ്രമിക്കേണ്ട എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. ലോങ് ഇന്നിംഗ്സ് കളിക്കണം; റണ്‍സിനായി ഓടി ക്ഷീണിക്കരുത് എന്ന ഉപേദശം എന്നെ ശരിക്കും തുണച്ചു- അശ്വിന്‍ പറഞ്ഞു.

133 ബോളില്‍ 11 ഫോറും 2 സിക്‌സും സഹിതം പുറത്താകാതെ 113 റണ്‍സാണ് വലംകൈയ്യന്‍ താരം നേടിയത്. താരത്തിന്റെ ആറാം സെഞ്ച്വറി പ്രകടനമായിരുന്നു ഇത്. മറുവശത്ത്, അദ്ദേഹത്തിന്റെ ബാറ്റിംഗ് പങ്കാളി രവീന്ദ്ര ജഡേജ 10 ബൗണ്ടറികളും 2 സിക്‌സറുകളും ഉള്‍പ്പെടെ 124 ബോളില്‍ 86 റണ്‍സെടുത്തു.

Latest Stories

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ

വിരാട് കോഹ്‌ലിയുടെ കൈയിൽ ബാറ്റ് തന്നെ അല്ലെ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്; സഞ്ജുവിന് അവസരം നൽകണമെന്ന് ആരാധകർ

'കുട്ടികൾക്ക് പഠനാനുഭവം നഷ്ടമാക്കരുത്, വാട്സാപ്പ് വഴി നോട്‌സ് അയക്കുന്നത് ഒഴിവാക്കണം'; സർക്കുലർ നൽകി വിദ്യാഭ്യാസ വകുപ്പ്

എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

ആ താരത്തിന് എന്നെ കാണുന്നത് പോലെ ഇഷ്ടമില്ല, എന്റെ മുഖം കാണേണ്ട എന്ന് അവൻ പറഞ്ഞു: ചേതേശ്വർ പൂജാര

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം