തിരിച്ചുവരവില്‍ സഞ്ജു നായകന്‍, പോരാട്ടത്തിനുള്ള തിയതി കുറിക്കപ്പെട്ടു!

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണാണ് കേരള ടീമിനെ നയിക്കുന്നത്. യുവ ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. എം വെങ്കട്ടരമണയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സഞ്ജു കേരള ടീമിനൊപ്പം ചേര്‍ന്നിരുന്നു. സഞ്ജുവിന്റെ ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്കുള്ള മറുപടി കേരളത്തിനായി ഗംഭീര പ്രകടനം നടത്തി നല്‍കാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ എതിരാളികള്‍ ഹിമാചല്‍ പ്രദേശാണ്. ഈ മാസം 16നാണ് മുംബൈയില്‍ വച്ച് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. അടുത്ത മാസം 23നാണ് ഫൈനല്‍. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും ജിയോ സിനിമയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), ജലജ് സക്സേന, ശ്രേയസ് ഗോപാല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണി വിനോദ്, അബ്ദുള്‍ ബാസിത്ത്, സിജോമോന്‍ ജോസഫ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, കെഎം ആസിഫ്, വിനോദ് കുമാര്‍, മനു കൃഷ്ണന്‍, വരുണ്‍ നായനാര്‍, അജ്നാസ്, മിഥുന്‍, സല്‍മാന്‍ നിസാര്‍.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!