സഞ്ജു ഫോമായി, ആവേശപ്പോരില്‍ ജയം കൈവിടാതെ കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ വിജയ തോരോട്ടം തുടര്‍ന്ന് കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ നാലാംറൗണ്ട് മല്‍സരത്തില്‍ ചണ്ഡിഗഡിനെ കേരളം ഏഴ് റണ്‍സിന് പരാജയപ്പെടുത്തി. കേരളം മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചണ്ഡിഗഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

അര്‍ദ്ധ സെഞ്ച്വറിയുമായി നായകന്‍ മനന്‍ വോറ പൊരുതിയെങ്കിലും ടീമിന് ജയം നേടി കൊടുക്കാനായില്ല. മനല്‍ വോറയാണ് ചണ്ഡിഗഡിന്റെ ടോപ് സ്‌കോറര്‍. താരം 61 ബോളില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഭാഗമേന്ദര്‍ ലതര്‍ 12 ബോളില്‍ 31 റണ്‍സെടുത്ത് വിജയ പ്രതീക്ഷ സമ്മാനിച്ചെങ്കിലും ഫലം കണ്ടില്ല. ശിവം ഭാംബ്രി 29 റണ്‍സെടുത്തു. മറ്റാര്‍ക്കും ചണ്ഡിഗഡ് നിരയില്‍ തിളങ്ങാനായില്ല.

കേരളത്തിനായി ബേസില്‍ തമ്പിയും വിനോദ് കുമാറും രണ്ട് വിക്കറ്റ് വീതവും ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോം കണ്ടെത്തിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 193 റണ്‍സെടുത്തത്.

സഞ്ജു 32 പന്തില്‍ 5 റണ്‍സെടുത്തു. മൂന്നു സിക്‌സും നാലും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. സഞ്ജുവാണ് ടീമിന്റെ സ്‌കോററര്‍. സഞ്ജുവിന് പുറമേ പുറമെ വിഷ്ണു വിനോദ് (42), വരുണ്‍ നായനാര്‍ (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!