സയ്യിദ് മുഷ്താഖ് അലി ട്രോഫി: തമിഴ്നാടിനോട് തോറ്റ് കേരളം പുറത്ത്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് തമിഴ്നാട് സെമിയില്‍. കേരളം ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്നാട് 3 പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു. സ്‌കോര്‍ കേരളം 181/4 (20), തമിഴ്‌നാട്
187/5 (19.3).

ഹരി നിഷാന്ത് (22 പന്തില്‍ 32), സായ് സുദര്‍ശന്‍ (31 പന്തില്‍ 46), വിജയ് ശങ്കര്‍ (26 പന്തില്‍ 33), സഞ്ജയ് യാദവ് (22 പന്തില്‍ 32) എന്നിവരുടെ ഇന്നിംഗസുകളാണ് തമിഴ്നാടിന് കരുത്തായത്. ഷാരൂഖ് ഖാന്‍ ഒമ്പത് പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.
കേരളത്തിനായി മനുകൃഷ്ണന്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി.

Image

Read more

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് അവസാന ഓവറുകളില്‍ വിഷ്ണു വിനോദ് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് ആണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 26 പന്തില്‍ നിന്ന് 2 ഫോറും ഏഴ് സിക്സും പറത്തി 65 റണ്‍സ് ആണ് വിഷ്ണു വിനോദ് അടിച്ചെടുത്തത്. രോഹന്‍ 43 ബോളില്‍ 51, അസ്ഹറുദീന്‍ 14 ബോളില്‍ 15, സഞ്ജു 0, സച്ചിന്‍ ബേബി 32 ബോളില്‍ 33 എന്നിങ്ങനെയാണ് മറ്റുള്‌ലവരുടെ പ്രകടനം.