ടി-20 ഫോർമാറ്റ് സെറ്റ് ആയി, ഇനി അടുത്തത് ഏകദിനം; ഗൗതം ഗംഭീറിന്റെ വിജയത്തേരോട്ടം ഇനി അവിടെ

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്റെ ആദ്യ ദൗത്യം ഗംഭീരമായി തുടക്കം കുറിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍. ടി-20 ക്യാപ്റ്റൻ ആയ സൂര്യ കുമാർ യാദവിനും മികച്ച തുടക്കമാണ് കിട്ടിയത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച സ്ഥിതിക്ക് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനു ശേഷം മുഴുവന്‍ ശ്രദ്ധയും ഏകദിന പരമ്പരയിലേക്കാണ് ഗംഭീർ കൊടുക്കുക. വെള്ളിയാഴ്ചയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുക. ടി-20യില്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീമിനെയാണ് ഈ ഫോർമാറ്റിൽ ഗംഭീർ ഇറക്കുക. ഏകദിനത്തിലേക്ക് മടങ്ങി എത്തിയ രോഹിത് ശർമ്മ, വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് ഐയ്യർ എന്നിവരുടെ മികച്ച പ്രകടനങ്ങൾ തന്നെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

അടുത്ത വര്‍ഷം പാകിസ്ഥാനിൽ വെച്ച് നടക്കാനിരിക്കുന്ന ഐസിസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പുകളുടെ ആദ്യ പടി ആണ് ഈ പരമ്പര. ടൂര്‍ണമെന്റിനു മുമ്പ് രണ്ട് ഏകദിന പരമ്പരകള്‍ മാത്രമേ ഇന്ത്യയ്ക്ക് ക്രമീകരിച്ചിട്ടുള്ളു. അതിൽ ഒന്നാണ് ഇപ്പോൾ നടക്കാൻ പോകുന്ന ശ്രീലങ്കൻ പര്യടനം. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം പരീക്ഷണം നടത്താൻ അധിക സമയം ഗംഭീറിന്റെ മുൻപിൽ ഇല്ല. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെയാണ് രാഹുൽ ദ്രാവിഡ് ഇറക്കിയിരുന്നത്. അത് കൊണ്ട് തന്നെ ഗംഭീറിന്റെ ഏറ്റവും വലിയ വെല്ലുവിളിയും അത് പോലെ ഉള്ള ഏറ്റവും മികച്ച ടീമിനെ ചാമ്പ്യൻസ് ട്രോഫിക്കായി സഞ്ജമാക്കുക എന്നതാണ്.

ഇന്ത്യ അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പ് വന്നിട്ടില്ല. ബിസിസിഐ ഇന്ത്യൻ ടീമിനെ അയക്കാൻ തയ്യാറല്ല എന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ച് നിൽക്കുന്നത്. ബിസിസിഐ അനുവദിച്ചാലും ഇന്ത്യൻ ഗവെർന്മെന്റ് കൂടെ സമ്മതിച്ചാൽ മാത്രമേ ടീമിനെ അയക്കാൻ സാധിക്കുകയൊള്ളു. വർഷങ്ങൾ ആയിട്ട് പാകിസ്താനുമായി ഇന്ത്യ ഐസിസി ഇവെന്റുകളിൽ അല്ലാതെ ഒരു പരമ്പരയിലും മത്സരിച്ചിട്ടില്ല. അത് കൊണ്ട് ഇന്ത്യയ്ക്ക് അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെ ആണെങ്കിൽ ഇന്ത്യയ്ക്ക് പകരം ശ്രീലങ്ക ആയിരിക്കും ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടുക. നിലവിൽ ഔദ്യോഗീകമായി ഒരു പ്രഖ്യാപനവും വന്നിട്ടില്ല. ഉടൻ തന്നെ ആവശ്യമായ വിവരങ്ങൾ ബിസിസിഐ അധികൃതർ അറിയിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന