ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര, സൂപ്പർ താരങ്ങൾ പലർക്കും വിശ്രമം; സഞ്ജുവിന് അടിച്ചത് ലോട്ടറി

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻ്റെ ജോലിഭാരം നിയന്ത്രിക്കാൻ സെലക്ഷൻ കമ്മിറ്റി ആഗ്രഹിക്കുന്നതിനാൽ ബംഗ്ലാദേശിനെതിരെ ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും എന്ന് റിപ്പോർട്ടുകൾ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി നമ്പർ 3 പൊസിഷനിലാണ് ഗിൽ കളിക്കുന്നത്. തുടർച്ചയായ ടെസ്റ്റ് പരമ്പരകൾ വരാനിരിക്കെ ഗിൽ ഇന്ത്യയുടെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ്.

ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര മുൻനിർത്തി ടി 20 പരമ്പരയിൽ ഗില്ലിന് പുറമെ ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയും പരിഗണിക്കില്ല. ഒക്ടോബർ 7 (ഗ്വാളിയോർ), 10 (ഡൽഹി), 13 (ഹൈദരാബാദ്) എന്നീ തീയതികളിൽ മത്സരങ്ങൾ നടക്കും. കിവിസിനെതിരായ ആദ്യ ടെസ്റ്റ് ഒക്ടോബർ 16 ന് ആരംഭിക്കും.

“പരമ്പരകൾ തമ്മിൽ വലിയ ഇടവേളയില്ല. അതിനാൽ ഗിൽ വിശ്രമിക്കേണ്ടത് പ്രധാനമാണ്.” ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനം. അതിനാൽ തന്നെ ടി 20 പരമ്പരകൾക്ക് ഇന്ത്യ വലിയ രീതിയിൽ പ്രാധാന്യം നൽകില്ല. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവർ ഇതിനോടകം തന്നെ ടി 20 യിൽ നിന്ന് വിരമിച്ചു. ചുരുക്കി പറഞ്ഞാൽ കൂടുതൽ പുതുമുഖങ്ങൾക്ക് ഫോർമാറ്റിൽ അവസരം കിട്ടുമെന്ന് ഉറപ്പിക്കാം.

Latest Stories

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍

ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ല; എം എം ലോറൻസിൻ്റെ മകളുടെ ഹർജി തള്ളി സുപ്രീംകോടതി

സഞ്ജുവിന് ടീമിൽ ഇടം കിട്ടാത്തത് ആ ഒറ്റ കാരണം കൊണ്ട്, പണി കിട്ടാൻ അത് കാരണം; ആ സെഞ്ച്വറി പാരയായോ?

ഡിഎംകെയോട് മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പേടി; ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്റ്റാലിന്റെ പാര്‍ട്ടി ഏകപക്ഷീയ വിജയത്തിനരികെ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപിയും