ദുര്‍ബലരാണെന്ന് തോന്നിക്കുമ്പോഴും വലിയ വേദികളില്‍ കാണിക്കുന്ന മികവ്, അതാണ് ഓസീസിന്‍റെ പ്രൊഫഷണിലസം

ഓസ്‌ട്രേലിയ എന്തു കൊണ്ട് ലോക ക്രിക്കറ്റില്‍ സമ്പൂര്‍ണ മേധാവിത്വം പുലര്‍ത്തുന്നു എന്നതിന്റെ ഒരു തെളിവ് കൂടി കളത്തില്‍ കണ്ടു.

ഈ ലോക കപ്പിലേക്ക് വരുമ്പോള്‍ ബംഗ്‌ളാദേശിനെതിരെ പോലും ദയനീയമായി തോറ്റ അവര്‍ അപ്രതീക്ഷിതരായി മുന്നേറിയപ്പോള്‍ ടൂര്‍ണമെന്റ് അവസാനിപ്പത് ലോകചാമ്പ്യന്‍ പട്ടം നേടി കൊണ്ടാണ്.

എത്ര ദുര്‍ബലരാണെന്ന് തോന്നിക്കുമ്പോഴും വലിയ വേദികളില്‍ കാണിക്കുന്ന മികവ് തന്നെയാണ് അവരുടെ പ്രൊഫഷണലിസം.

ഏകദിന ലോക കപ്പ് 12 വര്‍ഷത്തിനുള്ളില്‍ നേടിയ കുട്ടി ക്രിക്കറ്റ് കിരീട നേട്ടത്തിന്ന് ഓസീസിന് 14 വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു എന്നതില്‍ മാത്രമാണ് അത്ഭുതം. ഒരു പക്ഷെ 2007 ല്‍ ഇന്ത്യ വഴി മുടക്കിയില്ലെങ്കില്‍ ആദ്യ ടൂര്‍ണമെന്റിലെ ഫേവറ്റേറ്റ്‌സ് അന്നു തന്നെ ഈ കിരീടം ചൂടിയിട്ടുണ്ടായേനെ .