ജയിംസ്
ഈ മഴ ഇല്ല ആയിരുന്നു എങ്കില്‍ എല്ലാം കിടിലം ത്രില്ലിംഗ് ഗെയിം കാണാം ആയിരുന്നു.. അങ്ങനെ Aus vs Eng മഴ കാരണം ഉപേക്ഷിച്ചു.. ഇരു ടീമിന് വന്‍ നഷ്ടം തന്നെയാണ്.. 2 പേര്‍ക്കും ഇപ്പോ 3 പോയിന്റസ് മാത്രം ആണ്.. അയര്‍ലണ്ട് ന്യൂസിലാന്‍ഡ് നെറ്റ് റണ്‍റേറ്റില്‍ മുന്നില്‍…
ഇംഗ്ലണ്ട്
ഇനി ഉള്ള 2 കളി ടൈറ്റ് ആയിരിക്കും. അതില്‍ ഒന്ന് ന്യൂസിലാന്‍ഡ് മറ്റേത് ശ്രീലങ്ക.. 2ഉം ജയിച്ചാല്‍ ഇവര്‍ക്ക് 7 പോയിന്റസ് കിട്ടും നെറ്റ് റണ്‍ റേറ്റ് ഉണ്ട് സെമി കയറാം.. ഇതില്‍ ഒന്ന് പൊട്ടിയാല്‍ പണി പാളും..
ഓസ്‌ട്രേലിയ
ഗ്രൂപ്പ് എ യില്‍ ആദ്യ സെമി ഫൈനലിസ്‌റ് 95% ഓസ്‌ട്രേലിയ തന്നെയാണ്.. ഇനി ഇവര്‍ക്ക് നേരിടാന്‍ ഉള്ളത് ഒന്ന് അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട്.. 2ഉം മെല്‍ബണില്‍ അല്ലാതെ കൊണ്ട് മഴ വരില്ല എന്ന് കരുതാം.. 4 പോയിന്റസ് കിട്ടി 7 പോയിന്റസ് യോടെ സെമി കേറും..
ന്യൂസിലാന്‍ഡ്
ഇനി ഉള്ളത് ഇംഗ്ലണ്ട്,ശ്രീലങ്ക, അയര്‍ലണ്ട്.. ഇതില്‍ ഇവര്‍ 2 കളി ജയിച്ചാല്‍ പോലും സെമി കേറും.. അത് 80%ഉറപ്പാണ് അല്ലെങ്കില്‍ അത്ഭുതം നടക്കണം..
ശ്രീലങ്ക
ഇനി ഉള്ളത് ഇംഗ്ലണ്ട് ന്യൂസിലാന്‍ഡ് അഫ്ഗാനിസ്ഥാന്‍ അല്പം കടുപ്പം തന്നെയാണ്. 2 കളിയും ഉറപ്പായും ജയിക്കണം.
അയര്‍ലണ്ട്
അട്ടിമറിയുടെ ടീം ആയത് കൊണ്ട് ഇവര്‍ക്ക് ഇനി നേരിടാന്‍ ഉള്ളത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നാ വമ്പന്‍ ടീമിനോട്.. സത്യം പറഞ്ഞാല്‍ ഇത് ഇവര്‍ വിചാരിച്ചാല്‍ പലതും നടക്കും ഈ ഗ്രൂപ്പില്‍.. ആരൊക്കെ കയറണം പോണം എന്ന് ഇവര്‍ വിചാരിക്കണം അങ്ങനെ ഒരു കളി ഇവര്‍ പുറത്തു എടുത്താല്‍… 2 കളി പൊട്ടിയാല്‍ പുറത്ത്.. 2 കളി ജയിച്ചാല്‍ സെമി ഉറപ്പ്..
ഗ്രൂപ്പ് 2…
ഇന്ത്യ
2 കളിയോടെ 4 പോയിന്റസ്.. ഇനി നേരിടാന്‍ ഉള്ളത് സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, സിംബാവെ ഇനി ഉള്ള 2 കളി ജയിച്ചാല്‍ സെമി ഉറപ്പ്.. സൗത്ത് ആഫ്രിക്കയോട് ജയിച്ചാല്‍ ഏറക്കുറെ ഉറപ്പിച്ചു.. അത് തോറ്റാലും അവസരം 2 കളി ഉണ്ട്..
പാകിസ്ഥാന്‍
കാല്‍ക്കുലേറ്റര്‍ ഇപ്പോഴേ എടുത്ത് തുടങ്ങി പാക് ആരാധകര്‍.. ഒരു പക്ഷെ ആദ്യം ആയിട്ടു ആയിരിക്കും ഇവര്‍ സണ്‍ഡേ ഇന്ത്യ ജയിക്കണം എന്ന് ആഗ്രഹികുന്നത്.. അത് കൊണ്ട് ഇന്ത്യ പൊട്ടിയാല്‍ ഇവന്മാര്‍ ഐസിസി, ബിസിസിഐ പേജില്‍ കരയാന്‍ സാധ്യത ഉണ്ട്. പക്ഷെ ഇന്ത്യ ജയിക്കാന്‍ മാത്രമേ കളിക്കൂ.. പാകിസ്ഥാന്‍ ഇനി ഉള്ള 3 കളി ജയിക്കണം സെമി സാധ്യത ഉറപ്പിക്കാന്‍ പറ്റും ഇന്ത്യ സൗത്ത് ആഫ്രിക്ക തോല്‍പ്പിക്കുകയും വേണം.. മാത്രം അല്ല സിംബാവെ ഒരു കളി എങ്കിലും തോല്‍ക്കണം.
കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്