പ്രഷര്‍ എന്താണെന്ന് പോലും അറിയാത്തവന്‍, ചേതൻ ഭഗതിന്റെ പുസ്‌തകത്തിലെ അമാനുഷിക കഥാപാത്രം ഇന്ത്യൻ ജേഴ്സിയിൽ!

അശ്വിന്‍ രവി

ഒരു T20 സൈഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആ ടീമിലുള്ള ഓള്‍റൗണ്ടേഴ്‌സ് ആണ്. അവരാണ് എക്‌സ്ട്രാ ബൗളിംഗ് ഓപ്ഷന്‍സുമായി ടീമിന് ബാലന്‍സ് കൊടുക്കുന്നത്. എല്ലാ ചാമ്പ്യന്‍ സൈഡിലും രണ്ടോ അതിലധികമോ ഓള്‍റൗണ്ടേഴ്‌സ് ഉണ്ടാവും. അങ്ങനെയുള്ളപ്പോഴാണ് ഒരേയൊരു ഓള്‍റൗണ്ടറുമായി ഇന്ത്യ ഈ ലോകകപ്പിന് ഇറങ്ങുന്നത്. ആ കുറവ്, ആ വലിയ കുറവ് ഒരു ബാറ്റര്‍ തന്റെ ബാറ്റിങ്ങിലൂടെ നികത്തുന്നു എന്നുള്ളത് അവിശ്വസനീയമായി തോന്നാം. അതാണ് സൂര്യകുമാര്‍ യാദവ് ഇപ്പൊള്‍ ഇന്ത്യയ്ക്ക് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്.

എവിടെയോ സെഞ്ച്വറി അടിച്ചു ബാറ്റ് ചെയ്യുന്നതിനിടയില്‍ അവിടെ നിന്ന് വിളിച്ചുകൊണ്ട് വന്ന് നേരെ ബാറ്റ് ചെയ്യാനിറക്കുന്നത് പോലെയാണ് അയാള്‍ തന്റെ ഇന്നിംഗ്‌സ് തുടങ്ങുന്നത് തന്നെ. പിച്ചിന്റെ പേസോ ബൗണ്‍സോ സ്വിങ്ങോ ഒന്നും അയാള്‍ക്കൊരു പ്രശ്‌നമല്ല, അഥവാ നേരിടുന്ന രണ്ടോ മൂന്നോ ബോളിനുള്ളില്‍ അയാള്‍ അത് മനസ്സിലാക്കിയിരിക്കും. പ്രഷര്‍ എന്നാല്‍ എന്താണെന്ന് അയാള്‍ക്ക് അറിയാമെന്ന് പോലും തോന്നുന്നില്ല. ഇന്ന് തന്നെ ഈ വലിയ ഗ്രൗണ്ടില്‍ പിച്ച് കുറച്ചു സ്ലോ ആയി പന്ത് ഹോള്‍ഡ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അയാല്‍ ഇറങ്ങുന്നത്, അതും തുടരെ 3 വിക്കറ്റ് പോയ അവസ്ഥയില്‍.

ആദ്യത്തെ രണ്ടു മൂന്ന് ബോളുകള്‍ സൂര്യയും കണക്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. അങ്ങനെ 15 ഓവറില്‍ 110 റണ്‍സുമായി, 160 par സ്‌കോര്‍ എന്ന അവസ്ഥയില്‍ ടീം നില്‍ക്കുന്നിടത്തു നിന്നാണ് അയാല്‍ തന്റെ ജീനിയസ് പുറത്തെടുക്കുന്നത്. ടീമിന്റെ ഔദ്യോഗിക ഫിനിഷര്‍ ഹര്‍ദിക് പണ്ട്യ ഒരു എന്‍ഡില്‍ struggle ചെയ്യുമ്പോഴും തന്റെ ബ്രൂട്ടല്‍ ഹിറ്റ്ങ്ങിലൂടെ par സ്‌കോറിനും 26 റണ്‍സിന് മുകളില്‍ അയാള്‍ ടീമിനെ ഫിനിഷ് ചെയ്യിക്കുന്നു. ഇത് അയാള്‍ ഈ ഒരൊറ്റ കളി മാത്രം ചെയ്തതല്ല; irrespective of the conditions, അയാള്‍ 90 ശതമാനം കളികളിലും ചെയ്യുന്നത് ഇത് തന്നെയാണ്. ഓരോ കളിയിലും അയാള്‍ ഇങ്ങനെ സ്‌കോര്‍ ചെയ്യുന്ന ഇരുപതോ മുപ്പതോ എക്‌സ്ട്രാ റണ്‍ ഒരു ബാറ്ററുടെ/ചെയ്ഞ്ച് ബൗളറുടെ വിടവാണ് നികത്തുന്നത്.

ഇങ്ങനെ പ്രഷര്‍ സിറ്റുവേഷനുകളില്‍ ടീമിന്റെ പ്രഷര്‍ മുഴുവന്‍ absorb ചെയ്ത് സ്ഥിരമായി ഇത്തരം ഇന്നിങ്‌സുകള്‍ കളിക്കുമ്പോഴും ച്യൂയിംഗവും ചവച്ചു കൊണ്ട് ‘this is just another Tuesday for me’ എന്ന ആറ്റിറ്റിയൂഡില്‍ കളിക്കുന്ന മറ്റൊരു പ്ലേയര്‍ എന്റെ ഓര്‍മ്മയിലില്ല; 2000s ലെ ‘Mighty Aussies’ ടീമില്‍ പോലും ഉണ്ടായിരുന്നെന്ന് തോന്നുന്നില്ല. People say that ‘sky is the limit’. And I think it’s true. SKY is the limit. I don’t think that at this moment, anyone in this world can bat better than SKY; may him be from the past or from the future. I repeat, SKY IS THE LIMIT.

ചേതന്‍ ഭഗതിന്റെ ‘Three Mistakes of My Life’ എന്ന നോവലില്‍ ഒരു ക്രിക്കറ്റ് കളിക്കാരന്റെ കഥാപാത്രമുണ്ട്, ബോളരുടെ കൈയില്‍ നിന്നും പന്ത് റിലീസ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ ലെങ്തും ബൗണ്‍സും സ്വിങ്ങുമെല്ലാം മനസ്സിലാക്കാന്‍ പറ്റുന്ന ബ്രെയിന്‍ സെറ്റിങ് ഉള്ളൊരു കളിക്കാരന്‍. സൂര്യകുമാര്‍ യാദവ് ആ കഥാപാത്രം ആള്‍രൂപമെടുത്തതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. And I really wish he could carry on with this kind of ability through his entire career.
Surya Kumar Yadav, a legend in making..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍