T20 WC 2023: 'ധീരമായ തീരുമാനമെടുക്കാന്‍ പേടിക്കരുത്', അവര്‍ ലോകകപ്പ് ടീമില്‍ വേണ്ട, അഗാര്‍ക്കറിനോട് വോണ്‍

ടി20 ലോകകപ്പ് ടീമിലെ വിരാട് കോഹ്ലിയുടെ സ്ഥാനം ഐപിഎല്‍ 2024 ലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ കോഹ്ലിക്ക് അസാധാരണമായ ഒരു ഐപിഎല്‍ ആവശ്യമാണ്. നാല് മത്സരങ്ങളില്‍നിന്ന് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 203 റണ്‍സ് നേടിയ കോഹ്ലി മികച്ച രീതിയില്‍ ടൂര്‍ണമെന്റിന് തുടക്കമിട്ടു.

ടി20 ക്രിക്കറ്റില്‍ കോഹ്ലിയുടെ സമീപനത്തില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അത്ര തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2024 ല്‍ കോഹ്ലി ആക്രമണോത്സുകനാകാന്‍ ശ്രമിച്ചു, എന്നാല്‍ മറ്റ് ആര്‍സിബി ബാറ്റര്‍മാരുടെ മോശം ഷോകള്‍ താരത്തെ അതിന് അനുവദിച്ചില്ല.

ഇതിനിടെ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അജിത് അഗാര്‍ക്കറിന് ശക്തമായ സന്ദേശം അയച്ചു. ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയും കെഎല്‍ രാഹുലും ഇല്ലാതെ ഇന്ത്യ മികച്ചതായിരിക്കുമെന്ന് അഗാര്‍ക്കര്‍ക്ക് തോന്നുന്നുവെങ്കില്‍, തന്റെ തീരുമാനത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം ധൈര്യം കാണിക്കണമെന്ന് വോണ്‍ പറഞ്ഞു.

ധീരമായ തീരുമാനമെടുക്കാന്‍ ഒട്ടും പേടിക്കരുത്. അഗാര്‍ക്കറിനോട് എനിക്ക് പറയാനുള്ളത് ഇക്കാര്യം മാത്രമാണ്. കോഹ്‌ലിയും രാഹുലും ഇല്ലാത്ത ടീമാണ് മികച്ചതെന്ന് കരുതുന്നുണ്ടെങ്കില്‍ ആ തീരുമാനം എടുക്കാന്‍ തയ്യാറാവണം. വലിയ പേരുകളെല്ലാം തിരഞ്ഞെടുക്കണമെന്ന സമ്മര്‍ദ്ദത്തിലാകരുത്. കാരണം അവര്‍ ട്രോഫികള്‍ നേടിയിട്ടില്ല-വോണ്‍ ക്രിക്ക്ബസിനോട് പറഞ്ഞു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ