'രണ്ട് കളി തോറ്റതു കൊണ്ട് ഞങ്ങള്‍ പുറത്തായെന്ന് അര്‍ത്ഥമില്ല'; തിരിച്ചു വരുമെന്ന് ഡാരന്‍ സമി

ഐസിസി ടി20 ലോക കപ്പിന്റെ ആദ്യ നാലില്‍ ഇടംപിടിക്കാന്‍ തന്റെ രാജ്യം ഇപ്പോഴും പോരാട്ടത്തിലാണെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമി. രണ്ട് കളി തോറ്റതു കൊണ്ട് തങ്ങള്‍ പുറത്തായെന്ന് അര്‍ത്ഥമില്ലെന്നും ശക്തമായി തന്നെ തിരിച്ചു വന്ന് സെമിയില്‍ പ്രവേശിക്കുമെന്നും സമി പറഞ്ഞു.

‘ഞങ്ങള്‍ എല്ലാവരും നിരാശരാണ്. നമ്മള്‍ ആഗ്രഹിച്ച പോലെ ലോക കപ്പ് ആരംഭിക്കാനായില്ല. അതിനര്‍ത്ഥം നമ്മള്‍ പുറത്താണെന്നല്ല. ഇപ്പോള്‍ നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നത് നമ്മള്‍ കളിക്കുന്ന രീതിയാണ്. ടീമില്‍ ചില മാറ്റങ്ങല്‍ വേണ്ടത് അത്യാവശ്യമാണ്. റോസ്റ്റണ്‍ ചേസ് തീര്‍ച്ചയായും ടീമില്‍ വരേണ്ടതുണ്ട്’ ഡാരന്‍ സമി പറഞ്ഞു.

Defending champions West Indies unveil their squad for ICC Men's T20 World Cup 2021; Ravi Rampaul earns recall | CricketTimes.com

കളിക്കാര്‍ ഒരു ടീമായി പരസ്പരം പിന്തുണച്ചും വരുന്ന കളികളില്‍ വിജയിക്കണമെന്ന് ഡാരന്‍ സമി കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അവിടെ അവര്‍ വെറും 55 റണ്‍സിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്ത മത്സരത്തില്‍ നില മെച്ചപ്പെടുത്തിയെങ്കിലും വിജയം ഉറപ്പിക്കാന്‍ അത് പര്യാപ്തമായില്ല.

ഇന്ന് ബംഗ്ലാദേശിനെതിരെയാണ് വിന്‍ഡീസിന്റെ മൂന്നാം മത്സരം. ഇന്ത്യന്‍ സമയം 3.30 മുതലാണ് മത്സരം. ബംഗ്ലാദേശും കളിച്ച് മത്സരങ്ങളില്‍ രണ്ടും തോറ്റ് പ്രതിസന്ധിയിലായതിനാല്‍ അവര്‍ക്കും ജയം അനിവാര്യമാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു