ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്, വിറങ്ങലിച്ച് ഇന്ത്യന്‍ ക്യാമ്പ്

നവംബര്‍ 10 ന് അഡ്ലെയ്ഡില്‍ നടക്കുന്ന 2022 ടി20 ലോക കപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റെന്ന് വാര്‍ത്ത ഇന്ത്യന്‍ ക്യാമ്പിനെ നിശ്ശബ്ദമാക്കിയിരിക്കുകയാണ്.

ചൊവ്വാഴ്ച നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. വലത് കൈത്തണ്ടയില്‍ പന്ത് കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ടീമിന്റെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് രഘുവിനെ അഭിമുഖീകരിക്കുന്നതിനിടെയാണ് ഒരു പന്ത് താരത്തിന്റെ കൈയില്‍ തട്ടിയത്.

തുടര്‍ന്ന് രോഹിത് തന്റെ പ്രാക്ടീസ് നിര്‍ത്തി കൈയില്‍ ഒരു ഐസ് പാക്കുമായി ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്നു പരിശീലനം തുടരാന്‍ താരം ശ്രമം നടത്തി നോക്കിയെങ്കിലും ഫലം കണ്ടില്ല. താരത്തിന്റെ പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല.

രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സാധാരണയായി, മെഡിക്കല്‍ സംഘം സമഗ്രമായ അന്വേഷണത്തിലൂടെ കടന്നുപോകുന്നതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ പ്രതീക്ഷിക്കുന്നില്ല.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം