പെര്‍ത്തില്‍ തീപാറും, ഇന്ത്യയെ ദക്ഷിണാഫ്രിക്ക പൂട്ടും; പ്രവചിച്ച് മുന്‍ താരം

ടി20 ലോകകപ്പില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍ പോരാട്ടം ഇന്ന് നടക്കാനിരിക്കെ മത്സരത്തിലെ വിജയികളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നര്‍. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയേക്കാള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് ക്ലൂസ്‌നര്‍ പറയുന്നത്.

ഇന്ത്യക്കെതിരേ പെര്‍ത്തിലാണ് മത്സരം. അതുകൊണ്ട് തന്നെ അധിക പേസറെ ദക്ഷിണാഫ്രിക്ക ഉപയോഗിച്ചേക്കും. ഷംസിയുടെ ബൗളിങ് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. വിക്കറ്റ് നേടാന്‍ മിടുക്കനാണ് ബോളറാണവന്‍. ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച പേസ് ബോളിംഗ് കരുത്തുണ്ട്.

ഇന്ത്യയുടെ ബാറ്റര്‍മാര്‍ പെര്‍ത്തില്‍ പേസിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതാണ് വലിയ വെല്ലുവിളിയെന്നാണ് കരുതുന്നത്. ഇന്ത്യയെക്കാള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം ലഭിക്കുന്നത് അവിടെയാണെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.

Read more

ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവസാനമായി ഏറ്റുമുട്ടിയത് ഇന്ത്യയില്‍വെച്ച് നടന്ന ടി20 പരമ്പരയിലാണ്. ഈ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ആ പോരാട്ടം ഇവിടെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രോഹിത്തും കൂട്ടരും.