കലി ചതിച്ചു, ചെറുവിരലിന് ഒടിവ്; കിവീസ് സൂപ്പര്‍ താരത്തിന് ഫൈനല്‍ നഷ്ടം

ടി20 ലോക കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ന്യൂസിലാൻഡിന് അപ്രതീക്ഷിത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡെവോണ്‍ കോണ്‍വേക്ക് പരിക്കേറ്റ് പുറത്തായതാണ് കിവീസിന് തിരിച്ചടിയായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് ഫൈനല്‍ നഷ്ടമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പുറത്തായതിന്റെ കലിപ്പില്‍ ബാറ്റിലിടിച്ചപ്പോള്‍ താരത്തിന്റെ ചെറുവിരലിന് ഒടിവ് സംഭവിച്ചിരിക്കുകയായിരുന്നു. മത്സരത്തില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി കൂറ്റന്‍ ഷോട്ടിന് ശ്രമിക്കവെ കോണ്‍വേയെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ടലര്‍ സ്റ്റമ്പ്  ചെയ്യുകയായിരുന്നു. ഇതിന്റെ നിരാശയില്‍ സ്വന്തം ബാറ്റിലേക്ക് കോണ്‍വേ ഇടിച്ചു. എക്സ്റേയില്‍ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തി.

ഇംഗ്ലണ്ടിന് എതിരെ ന്യൂസിലാന്‍ഡ് 167 റണ്‍സ് ചെയ്സ് ചെയ്തപ്പോള്‍ 46 റണ്‍സ് നേടി കോണ്‍വേ മികച്ചു നിന്നിരുന്നു. കോണ്‍വേയ്ക്ക് പകരം ടി20 ലോക കപ്പിലേക്കും ഇന്ത്യക്കെതിരായ ടി20 പരമ്പരയിലേക്കും മറ്റൊരു താരത്തെ വിളിക്കില്ല. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ സമയം പകരം താരത്തെ ആലോചിക്കുമെന്ന് ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്