ടൂര്‍ണമെന്‍റിലെ മികച്ച താരം വാര്‍ണറോ ബാബറോ റിസ്വാനോ അല്ല, അതിന് മറ്റൊരു അവകാശി ഉണ്ട്!

കുട്ടിക്രിക്കറ്റിന്റെ ആരവത്തിന് തിരശീല വീണു. ഇത്തവണത്തെ ലോക കപ്പിന് സമാപനമായി. കപ്പുമായി ഓസീസ് ടീം സിഡ്നിക്കുള്ള വിമാനം കയറി. ഓസ്‌ട്രേലിയയുടെ പ്രൊഫഷണലിസത്തയോ, ന്യൂസിലാന്‍ഡിന്റെ പോരാട്ട വീര്യത്തെയോ, ഇംഗ്ലണ്ട്- പാക് ടീമുകളുടെ മികച്ച പ്രകടനത്തെയോ ചെറുതായി കാണുന്നില്ല. എന്നാലും പറയേണ്ടത് പറയാതിരിക്കാന്‍ ആവുന്നില്ലല്ലോ..

മാന്‍ ഓഫ് ദ് ടൂര്‍ണമെന്റ് അവാര്‍ഡ് കൊടുക്കേണ്ടത് ഒരിക്കലും ഡേവിഡ് വാര്‍ണര്‍ക്കായിരുന്നില്ല. ബാബറും റിസ്വാനും വില്യസംസണും നല്ല പ്രകടനം കാഴ്ചവെച്ചു എന്നതും ശരിയാണ്.. പക്ഷേ മാന്‍ ഓഫ് ദ് സീരിസ് – അതിനര്‍ഹതപ്പെട്ടത് ഇവരാരുമല്ല. അത് ‘ടോസ്’ നാണ് കൊടുക്കേണ്ടത്..

ആകാശത്തിലേക്ക് ഉയരുന്ന നാണയത്തിന്റെ ഒരു വശം വിജയവും മറുവശം പരാജയവുമായി പോയ ടൂര്‍ണമെന്റാണ് കഴിഞ്ഞത്. നാണയത്തിലെ ഭാഗ്യം തുണച്ചാല്‍ മല്‍സരം ജയിക്കാം എന്ന സ്ഥിതിയിലായി കാര്യങ്ങള്‍..

ഇക്കാര്യത്തില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഏറ്റവും ഭാഗ്യവാന്‍… കളിച്ച 7 കളിയില്‍ 6 ലും ടോസ് കിട്ടി.. 6 കളിയും ജയിച്ചു.. ടോസ് നഷ്ടപ്പെട്ട കളി തോറ്റു.. ഫൈനലിലും ടോസ് കിട്ടി, ഫലമോ.. കപ്പ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഷെല്‍ഫിലുമെത്തി.

ഗ്രൂപ്പിലെ മുഴുവന്‍ മത്സരങ്ങളും ജയിച്ച ടീമായിരുന്നു പാകിസ്ഥാന്‍.. പക്ഷേ സെമിയില്‍ ടോസ് നഷ്ടപ്പെട്ടു, തുടര്‍ന്ന് കളിയും നഷ്ടപ്പെട്ടു.. മറു ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായി വന്ന ഇംഗ്ലണ്ടിനും സെമിയില്‍ നാണയത്തിന്റെ പണി കിട്ടി.. ഫലമോ, സെമിയില്‍ പരാജയപ്പെട്ടു..

ഇനി, ഇന്ത്യയുടെ കാര്യത്തിലേക്ക് വന്നാലോ.. നിര്‍ഭാഗ്യവാനായ നമ്മുടെ ക്യാപ്റ്റന് ആദ്യ രണ്ടു കളിയും ടോസ് കിട്ടിയില്ല.. ടോസ് കിട്ടിയ പാകിസ്ഥാനും കിവീസും നമ്മളെ അടിച്ചിരുത്തി.അതിലേതെങ്കിലും ഒരു ടോസ് കോഹ്ലിക്ക് കിട്ടിയിരുന്നങ്കില്‍, ചിലപ്പോള്‍ ടൂര്‍ണമെന്റിന്റെ കഥയേ മാറിയേനേ..

T20 WC: Afghanistan's Mohammad Nabi wins toss, sends India to bat- The New Indian Express

ദുര്‍ബല ടീമുകള്‍ക്കെതിരെ ടോസ് നഷ്ടപ്പെട്ടവര്‍ ജയിച്ചു കാണും… പക്ഷേ, തുല്യശക്തികളുടെ പോരാട്ടത്തില്‍ ടോസ് നിര്‍ണായകമായി.ഇങ്ങനെയുള്ള പിച്ചുകളില്‍, ഇതുപോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിന് മുന്‍പ്, ICC ഒരു പുനര്‍ചിന്തനം നടത്തുന്നത് നന്നായിരിക്കും..

ആദ്യം പറഞ്ഞത് ഒരിക്കല്‍ കൂടെ പറയുന്നു.. വിജയിച്ച ടീമുകളുടെ പ്രൊഫഷണലിസത്തെയോ പോരാട്ടവീര്യത്തെയോ ഒരിക്കലും കുറച്ചു കാണുന്നില്ല.. തീര്‍ച്ചയായും അവര്‍ നല്ല കളി കാഴ്ചവെച്ചിരുന്നു.. പക്ഷേ ടോസിലെ ഭാഗ്യം, അത് മല്‍സരം ആരംഭിക്കുന്നതിന് മുമ്പേ, കളിയുടെ ഫലം വിധിച്ചിരുന്നു.

NB : അടുത്ത T20 ലോക കപ്പ് ഓസ്‌ടേലിയന്‍ മണ്ണിലാണ്.. അതു കൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അവിടുണ്ടാവില്ലന്ന് പ്രതീക്ഷിക്കാം.

എഴുത്ത്: റോണി ജേക്കബ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി