ടി20 ലോകകപ്പ് 2024: 'ആ ദിവസം ആവര്‍ത്തിക്കപ്പെടും'; ഫൈനലിസ്റ്റുകളെ പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

ജൂണില്‍ അമേരിക്കയും (യുഎസ്എ) വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള ഒരു ചര്‍ച്ചയില്‍, ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ എത്തുമെന്ന് ഗവാസ്‌കര്‍ പ്രവചിച്ചു.

ഓസ്ട്രേലിയ വിജയിച്ച 2023 ഏകദിന ലോകകപ്പ് കിരീടത്തിനായി മത്സരിച്ച അതേ രണ്ട് ടീമുകള്‍ തന്നെ ടി20 ലോകകപ്പിലും ഏറ്റുമുട്ടുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഈ ടീമുകളിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം അവരുടെ ശക്തമായ ക്രിക്കറ്റ് ചരിത്രത്തില്‍ നിന്നും കരുത്തുറ്റ ടീം ലൈനപ്പുകളില്‍ നിന്നുമാണ്.

ജൂണ്‍ ഒന്നിന് ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ യു.എസ്.എയും കാനഡയും തമ്മില്‍ ഉദ്ഘാടന മത്സരം നടക്കും. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറും.

സൂപ്പര്‍ എട്ട് പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പുകളില്‍നിന്നും ലീഡ് ചെയ്യുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ജൂണ്‍ 29 ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഫൈനല്‍.

Latest Stories

കന്നിയങ്കത്തിനായി ചുരം കയറി പ്രിയങ്ക എത്തുന്നു, കൂട്ടായി രാഹുലും; തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ അടുത്താഴ്ച ആരംഭിക്കും

കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം