ടി20 ലോക കപ്പ് 2021: കടുവകളെ പൂച്ചകളാക്കി സ്‌കോട്ട്‌ലന്‍ഡ്, വമ്പന്‍ അട്ടിമറി!

ടി20 ലോക കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്‌കോട്ട്ലന്‍ഡ്. ആറ് റണ്‍സിനാണ് സ്‌കോട്ട്ലന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്ലാന്‍ഡ് മുന്നോട്ടുവെച്ച 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. സ്‌കോര്‍: സ്‌കോട്ട്ലാന്‍ഡ്- 20 ഓവറില്‍ 140/9. ബംഗ്ലാദേശ്- 20 ഓവറില്‍ 134/7.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്ലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 53 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി വലിയ തകര്‍ച്ച നേരിട്ട സ്‌കോട്ടിഷ് നിരയെ ക്രിസ് ഗ്രേവ്സും മാര്‍ക്ക് വാട്ടും ചേര്‍ന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

വാട്ട് 17 പന്തില്‍ 22 റണ്‍സ് നേടി. 28 പന്തില്‍ 45 റണ്‍സും നിര്‍ണായക രണ്ട് വിക്കറ്റും നേടിയ ക്രിസ് ഗ്രേവ്സാണ് കളിയിലെ താരം. 36 പന്തില്‍ 38 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സ്‌കോട്ട്ലാന്‍ഡിനായി ബ്രാഡ്ലി വീല്‍ മൂന്ന് വിക്കറ്റും ക്രിസ് ഗ്രേവ്സ് രണ്ട് വിക്കറ്റും നേടി. ജോഷ് ഡാവി, മാര്‍ക്ക് വാട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു