ടി20 ലോകകപ്പ് അടുത്തിരിക്കെ ഫേവറേറ്റുകള്‍ ആരെന്ന് തുറന്നുപറച്ചിലിന് പിന്നാലെയാണ് താരങ്ങള്‍. ഇപ്പോഴിത അത്തരത്തില്‍ ഒരു തുറന്നപറച്ചിലുമായി ക്രിക്കറ്റ് ലോകത്ത ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. സ്വന്തം ടീമായ ഇംഗ്ലണ്ടിനെ തഴഞ്ഞ് മറ്റ് രണ്ട് ടീമുകള്‍ക്കാണ് അലി കിരീട സാദ്ധ്യത കല്‍പ്പിച്ചത്. പാകിസ്ഥാനെതിരായ ടി20 പമ്പര വിജയത്തിന് പിന്നാലെയായിരുന്നു അലിയുടെ തുറന്നുപറച്ചില്‍.
ഓസ്ട്രേലിയയിലേക്ക് വളരെ മികച്ച നിലയിലാണ് ഞങ്ങള്‍ പോകുന്നത്. എന്നാല്‍ ലോകകപ്പില്‍ ഞങ്ങളാണ് ഫേവറേറ്റുകളെന്ന് കരുതുന്നില്ല. ഞങ്ങള്‍ അപകടകാരികളുടെ നിരയാണ്. ഞങ്ങള്‍ക്കെതിരേ കളിക്കുമ്പോള്‍ എതിരാളികള്‍ ഭയക്കുന്നുണ്ടാവും. എന്നാല്‍ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്നാണ് കരുതുന്നത്. സത്യസന്ധമായി പറയുന്നതാണിത്.
പാകിസ്ഥാനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. രണ്ടിലും ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായി. കാരണം സമ്മര്‍ദ്ദം ഞങ്ങളുടെ പ്രകടനത്തെ മെച്ചപ്പെടുത്തുന്നു. ഞങ്ങളുടെ ബോളിംഗ് കരുത്ത് വളരെ മികച്ചതാണെന്നാണ് കരുതുന്നത്. പരമ്പരയിലുടെനീളം ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു.’
ബാറ്റര്‍മാര്‍ നന്നായി കളിക്കുമ്പോള്‍ ബോളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. അവസാന രണ്ട് മത്സരങ്ങളും ഞങ്ങള്‍ ജയിച്ചത് വളരെ മനോഹരമായാണ്. ഞങ്ങളുടെ ടീം കരുത്താണ് അത് കാട്ടിത്തരുന്നതെന്നും അലി പറഞ്ഞു. പാകിസ്ഥാനെതിരായ ഏഴ് മത്സരങ്ങളുടെ പരമ്പര 4-3നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഈ മാസം 16നാണ് കുട്ടിക്രിക്കറ്റ് പൂരം ആരംഭിക്കുന്നത്. ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്.