ടി20 ലോകകപ്പ് 2024: അഫ്ഗാന്‍ നേരിട്ടത് വന്‍ ചതി; ഐസിസിക്കെതിരെ മുന്‍ താരം

2024ലെ ഐസിസി ടി20 ലോകകപ്പിന്റെ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് പുറത്തായി. 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രോട്ടീസ് ചേസ് പൂര്‍ത്തിയാക്കി. ട്രിനിഡാഡിലെ തരൗബയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലെ പിച്ചില്‍ സ്പോഞ്ച് ബൗണ്‍സ് ഉണ്ടായിരുന്നു, ഇത് ബാറ്റര്‍മാര്‍ക്ക് ബാറ്റിംഗ് ബുദ്ധിമുട്ടാക്കി.

ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകളെ തകര്‍ത്ത അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. മാത്രമല്ല അവരുടെ ഒരു ബാറ്റര്‍ മാത്രമാണ് മെഗാ മത്സരത്തില്‍ ഇരട്ട അക്ക സ്‌കോറിലെത്തിയത്. ബാറ്റും പന്തും തമ്മില്‍ മത്സരമുണ്ടായില്ല. അവസാന ചിരി ബോളര്‍മാരുടേതായി. ഇന്ത്യന്‍ മുന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു വലിയ മത്സരത്തിന് അനുയോജ്യമല്ലാത്ത പിച്ച് തയ്യാറാക്കിയതിന് ഐസിസിയെ വിമര്‍ശിച്ചു.

ന്യൂയോര്‍ക്കില്‍ ഞങ്ങള്‍ കണ്ടതിനേക്കാള്‍ മോശമായിരുന്നു ഈ പിച്ച്. അവിടെ ടീമുകള്‍ 100 റണ്‍സ് കടക്കുന്നത് നിങ്ങള്‍ കണ്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത ടീം ഇവിടെ 56 റണ്‍സിന് പുറത്തായി. ഈ പിച്ച് ഒരു മത്സരത്തിന് യോജിച്ചതല്ല. ഞങ്ങള്‍ക്ക് അവിസ്മരണീയമായ ഒരു സെമി ഫൈനല്‍ കാണാന്‍ ആഗ്രഹമുണ്ട്, പക്ഷേ ആദ്യ നോക്കൗട്ടില്‍ അത് സംഭവിച്ചില്ല. പിച്ച് മികച്ചതല്ലാത്തതിനാല്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ബാറ്റര്‍മാര്‍ക്ക് അവസരമുണ്ടായിരുന്നില്ല- സിദ്ദു പറഞ്ഞു.

ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെ സൂപ്പര്‍ 8ല്‍ തകര്‍ത്തെന്നുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?