T20 World Cup 2024: ബാബര്‍ അസമും മുഹമ്മദ് റിസ്വാനും വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മ്മയെയും പോലെ: സഞ്ജയ് മഞ്ജരേക്കര്‍

ഏറ്റവും പരിചയസമ്പന്നരായ പാകിസ്ഥാന്‍ താരങ്ങളാണ് ബാബര്‍ അസമും മുഹമ്മദ് റിസ്വാനും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മെന്‍ ഇന്‍ ഗ്രീനിനായി അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, കളിയുടെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ അവരുടെ ബാറ്റിംഗ് സമീപനം ചോദ്യം ചെയ്യപ്പെട്ടു. വര്‍ഷങ്ങളോളം ഈ രണ്ടു പേരുമായും ഓപ്പണ്‍ ചെയ്ത ശേഷം, ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ പാകിസ്ഥാന്‍ അവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് മാറ്റി പരീക്ഷിച്ചു.

എന്നിരുന്നാലും, ബാബര്‍ ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ പാകിസ്ഥാന്റെ ഏറ്റവും വിശ്വസ്ത ജോഡി വീണ്ടും ഒന്നിച്ചു. ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ അടുത്തിടെ ഇരുവരെയും വിരാട് കോഹ്‌ലിയുമായും രോഹിത് ശര്‍മ്മയുമായും താരതമ്യം ചെയ്തു.

ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കോഹ്ലിയും ശര്‍മ്മയും ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ആരംഭിച്ചു. എന്നാല്‍, കോഹ്ലിക്ക് 1 റണ്‍സ് മാത്രം എടുക്കാനായതിനാല്‍ പരീക്ഷണം പരാജയപ്പെട്ടു.

വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പോലെയാണ് ബാബര്‍ അസമും മുഹമ്മദ് റിസ്വാനും. ടി20 ലോകകപ്പില്‍ ഇന്ത്യയെപ്പോലെ അനുഭവപരിചയമുള്ള താരങ്ങള്‍ക്കൊപ്പമാണ് പാകിസ്ഥാന്‍ പോയത്- സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കെതിരായ ഏറ്റവും പുതിയ മത്സരത്തില്‍, ഓപ്പണിംഗ് വിക്കറ്റില്‍ ബാബറും റിസ്വാനും 9 റണ്‍സ് മാത്രമാണ് ചേര്‍ത്തത്. 9 റണ്‍സെടുത്ത റിസ്വാന്‍ പുറത്തായപ്പോള്‍ ബാബര്‍ 44 റണ്‍സെടുത്തു. സൂപ്പര്‍ ഓവറിലേക്ക് നിങ്ങിയ മത്സരത്തില്‍ പാകിസ്ഥാന്‍ അഞ്ച് റണ്‍സിന് അമേരിക്കയോട് പരാജയപ്പെട്ടു.

Latest Stories

IPL VS PSL: പാകിസ്ഥാനിൽ കയറി ബൈബിൾ വായിച്ച് സാം ബില്ലിംഗ്സ്, ഇന്ത്യൻ പ്രീമിയർ ലീഗിനെ കളിയാക്കിയ റിപ്പോർട്ടറെ കണ്ടം വഴിയോടിച്ച് ഇംഗ്ലണ്ട് താരം; പറഞ്ഞത് ഇങ്ങനെ

ശ്രീവിദ്യയുടെ സ്വത്തുക്കളുടെയെല്ലാം അവകാശം എന്റെ പേരിലാണ്, ഒരുപാട് ചീത്തപ്പേര് കേട്ടു, പക്ഷെ എനിക്കൊരു മൊട്ടുസൂചി പോലുമില്ല: ഗണേഷ് കുമാര്‍

IPL 2025: ഇത്തവണ എങ്കിലും ഈ സാല കപ്പ് നമ്മൾ പൊക്കുമോ, മിസ്റ്റർ നാഗിന്റെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി കോഹ്‌ലി; വീഡിയോ കാണാം

വഖഫ് ആഭ്യന്തര വിഷയം, അഭിപ്രായം വേണ്ട; പാക്കിസ്ഥാനു വേണ്ടി സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല; ഭീകരവാദം അവരെ കടിച്ചുകീറാന്‍ തുടങ്ങിയെന്ന് എസ് ജയശങ്കര്‍

'നീ ആരാ മമ്മൂട്ടിയോ? എന്റെ മുമ്പില്‍ നിന്ന് ഇറങ്ങി പോകാന്‍' എന്ന് അയാള്‍ എന്നോട് ചോദിച്ചു, വിന്‍സി പറഞ്ഞതു പോലെ എനിക്കും ദുരനുഭവം ഉണ്ടായി: ശ്രുതി രജനികാന്ത്

'ക്ലാസ്സ്മുറിയിലെ ചൂട് കുറക്കാൻ പ്രിൻസിപ്പലിന്റെ ചാണക പരീക്ഷണം', പകരത്തിന് പകരം; പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ച് വിദ്യാർത്ഥി യൂണിയൻ

'ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി'; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമർശനവുമായി ദീപിക മുഖപ്രസംഗം

IPL 2025: സോഷ്യൽ മീഡിയ കത്തിക്കാൻ ഒരു പോസ്റ്റ് മതി, ആ വലിയ സിഗ്നൽ നൽകി ചേതേശ്വർ പൂജാരയും ഭാര്യയും; കുറിച്ചത് ഇങ്ങനെ

ശാപം പിടിച്ച നേരത്ത് തെറ്റ് ചെയ്തു, ട്രംപിനെ ഭയന്നാണ് അയാളെ സിനിമയില്‍ അഭിനയിപ്പിച്ചത്..; വെളിപ്പെടുത്തലുമായി സംവിധായകന്‍

'അഴിമതിയുടെ ഗാന്ധി കുടുംബ മാതൃകക്കെതിരായ കേസ്, നാഷണൽ ഹെറാൾഡ് തട്ടിപ്പ് രാജ്യം കണ്ട വലിയ കൊള്ള'; വിമർശിച്ച് ബിജെപി