2024 ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ഐസിസി ടൂര്‍ണമെന്റിന്റെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടുമെന്ന് ബ്രാഡ് ഹോഗ് പ്രവചിച്ചു.
സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയ, ഇന്ത്യ എന്നിവര്‍ക്കു തങ്ങളുടെ ഗ്രൂപ്പില്‍ ലഭിച്ചിരിക്കുന്ന ടീമുകള്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് (ഇനിയും യോഗ്യത നേടിയില്ല) എന്നിവരായിരിക്കും. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് ഓസ്ട്രേലിയയും ഇന്ത്യയും സെമി ഫൈനലിലേക്കു മുന്നേറിയേക്കും. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നു നമുക്കു പ്രതീക്ഷിക്കാം.
ഇതു നടക്കുകയാണെങ്കില്‍ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഗ്രാന്റ് ഫൈനലിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. തീര്‍ച്ചയായും അതു തന്നെ സംഭവിക്കണമെന്നു ആഗ്രഹിക്കുന്നു- ഹോഗ് പറഞ്ഞു.
തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടിയാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് മുന്നേറിയത്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെയും അമേരിക്കയെയും പരാജയപ്പെടുത്തുന്നതിന് മുമ്പ് അയര്‍ലണ്ടിനെ പരാജയപ്പെടുത്തി. നിലവില്‍ ആറ് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം.
മറുവശത്ത്, ഓസ്ട്രേലിയയും നമീബിയയ്ക്കെതിരെ വിജയിച്ചതിന് ശേഷം ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ടീം ഇതുവരെയുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ല. ജൂണ്‍ 15 തിങ്കളാഴ്ച ഡാരന്‍ സാമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ അവര്‍ സ്‌കോട്ട്‌ലന്‍ഡിനെ നേരിടും.
മാര്‍ക്വീ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിലാണ്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ജൂണ്‍ 24 തിങ്കളാഴ്ച ഡാരന്‍ സമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയ ടീമുമായി ഏറ്റുമുട്ടും. സൂപ്പര്‍ 8 ഗ്രൂപ്പ് 1 ല്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശോ ടീമിനൊപ്പം ചേരും.