ടി20 ലോകകപ്പ് 2024: ഫൈനലിസ്റ്റികളെ പ്രവചിച്ച് ബ്രയാന്‍ ലാറ, ഞെട്ടി ക്രിക്കറ്റ് ലോകം

ജൂണ്‍ 1 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലും (യുഎസ്എ) വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കുന്ന 2024 ടി20 ലോകകപ്പിന്റെ ഫൈനലിലെ ഫൈനലിസ്റ്റികളെ പ്രവചിച്ച് വിഖ്യാത വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഐക്കണ്‍ ബ്രയാന്‍ ലാറ. ഇന്ത്യയും തന്റെ രാജ്യമായ വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരിക്കും ഇത്തവണത്തെ കലാശപ്പോരാട്ടമെന്നാണ് ലാറയുടെ പ്രവചനം. ഇതില്‍ ആരാവും വിജയിക്കുകയെന്നും അദ്ദേഹം പ്രവചിച്ചു.

വെസ്റ്റ് ഇന്‍ഡീസ് ഈ ലോകകപ്പില്‍ നന്നായി പെര്‍ഫോം ചെയ്യണം. ഒരുപാട് വ്യക്തിത സ്റ്റാറുകള്‍ അവര്‍ക്കുണ്ട്. അവരെല്ലാം ഒരു ടീമായി ഒന്നിച്ചു വരികയാണെങ്കില്‍ നല്ല പ്രകടനം പുറത്തെടുക്കും. സെലക്ഷനുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകളുണ്ടായെങ്കിലും ഇന്ത്യ ലോകകപ്പിലെ ടോപ്പ് ഫോറുകളിലൊന്നായിരിക്കും. ഇന്ത്യ-വിന്‍ഡീസ് ഫൈനല്‍ സംഭവിക്കുകയാണെങ്കില്‍ അതു മുന്‍കാലത്തെ തെറ്റുകള്‍ പരിഹരിക്കാന്‍ സഹായിക്കും.

2007ല്‍ ഇന്ത്യയെ രണ്ടാം റൗണ്ടില്‍ മിസ്സ് ചെയ്തു. അതു കരീബിയയിലുള്ള ഞങ്ങളെ വധിക്കുന്നതിനു തുല്യമായിരുന്നു. വീണ്ടും അതു സംഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തവണ ഫൈനലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നേര്‍ക്കുനേര്‍ വരണം. മികച്ച ടീം ആരാണോ അവര്‍ വിജയിക്കുകയും ചെയ്യട്ടെ- ലാറ വ്യക്തമാക്കി.

തന്റെ പ്രവചനങ്ങള്‍ വിശദീകരിച്ചുകൊണ്ട്, ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് അന്തരീക്ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചേക്കാമെന്നും അഫ്ഗാനിസ്ഥാനൊപ്പം അവസാന നാലില്‍ ഇടം നേടിയേക്കാമെന്നും ലാറ അഭിപ്രായപ്പെട്ടു, ടൂര്‍ണമെന്റിലേക്ക് ആഴത്തില്‍ മുന്നേറാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഒരു ടീമാണ് അഫ്ഗാനിസ്ഥാന്‍.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍