ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

ടി20 ലോകകപ്പില്‍ കളിക്കേണ്ട ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ. തന്റെ 15 അംഗ ടീമില്‍നിന്ന് ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെ ലാറ ഒഴിവാക്കി.

അവര്‍ക്ക് പകരം യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, യുവ പേസ് സെന്‍സേഷന്‍ മായങ്ക് യാദവ് എന്നിവരെ തിരഞ്ഞെടുത്തു. രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ സന്ദീപ് ശര്‍മ്മയെ ലാറ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ലാറയുടെ ടീമിന്‍റെ വലിയ പ്രത്യേകതയും.

Image

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സെലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മേയ് ഒന്നിനകം പ്രഖ്യാപിക്കും.

രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ടീമില്‍ ഇടം ഉറപ്പിക്കാം. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും റണ്‍ വാരിക്കൂട്ടുന്ന വിരാട് കോഹ്‌ലിക്കും ഇടം പ്രതീക്ഷിക്കാം.

Read more