ടി20 ലോകകപ്പ് 2024: ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചു, ഡേവിഡ് മില്ലര്‍ക്ക് എട്ടിന്റെ പണി

വെള്ളിയാഴ്ച സെന്റ് ലൂസിയയിലെ ഡാരെന്‍ സാമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഗ്രൂപ്പ് 2 മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘിച്ചതിന് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിന് ഔദ്യോഗിക ശാസന ലഭിച്ചു.

കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമായുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 മില്ലര്‍ ലംഘിച്ചതായി കണ്ടെത്തി. ഇത് ‘ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പ് കാണിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.’ ഇതുകൂടാതെ, മില്ലറുടെ അച്ചടക്ക റെക്കോര്‍ഡില്‍ ഒരു ഡീമെറിറ്റ് പോയിന്റ് ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്റെ 19-ാം ഓവറിലാണ് സംഭവം നടന്നത്. ഇംഗ്ലണ്ട് പേസര്‍ സാം കറന്‍ എറിഞ്ഞ ഫുള്‍ ടോസ് അമ്പയര്‍ ‘നോ ബോള്‍’ വിളിക്കുമെന്ന് മില്ലര്‍ പ്രതീക്ഷിച്ചു. എന്നാലത് ‘നോ ബോള്‍’ ആയി പ്രഖ്യാപിക്കപ്പെടാത്തപ്പോള്‍, അമ്പയറുടെ തീരുമാനത്തില്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.

അത് റിവ്യൂ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ തീരുമാനം പുനഃപരിശോധിക്കണമെന്നായി മില്ലര്‍. അക് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ താരം അസ്വസ്തനായാണ് പ്രതികരിച്ചത്. ലെവല്‍ 1 ലംഘനങ്ങള്‍ക്ക് ഔദ്യോഗിക ശാസനയും മാച്ച് ഫീയുടെ പരമാവധി 50 ശതമാനവും പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റും ലഭിക്കും.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു