ടി20 ലോകകപ്പ് 2024: സഞ്ജുവിനെ കളിപ്പിക്കണ്ട, മലയാളി താരത്തെ തഴഞ്ഞ് ശ്രീശാന്തിന്റെ പ്ലെയിംഗ് ഇലവന്‍

ജൂണ്‍ 5 ന് നടക്കാനിരിക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിനായി തന്റെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് രണ്ട് തവണ ലോകകപ്പ് ജേതാവായ എസ് ശ്രീശാന്ത്. 2007 ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്കൊപ്പം നേടിയ ശ്രീശാന്ത്, മലയാളി വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ സഞ്ജുവിനെ തന്റെ ഇലവനില്‍നിന്നും പുറത്താക്കി എന്നതാണ് ശ്രദ്ധേയം. ശിവം ദുബെയും ശ്രീയുടെ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല.

നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ യുവതാരം യശസ്വി ജയ്സ്വാളിനെ പിന്തുണച്ച ശ്രീശാന്ത് മൂന്നാം നമ്പരില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ നിലനിര്‍ത്തി. യുസ്വേന്ദ്ര ചാഹലിലും കുല്‍ദീപ് യാദവിലും രണ്ട് മുന്‍നിര സ്പിന്നര്‍മാരുടെ തിരഞ്ഞെടുപ്പിനെ ശ്രീശാന്ത് പിന്തുണച്ചു. പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജസ്പ്രീത് ബുംറയെ പങ്കാളിയാക്കാന്‍ അര്‍ഷ്ദീപ് സിങ്ങിനെയും അദ്ദേഹം തിരഞ്ഞെടുത്തു. ഹാര്‍ദിക് പാണ്ഡ്യയാണ് ബാക്ക്-അപ്പ് പേസര്‍.

എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യേണ്ടത് രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളും ആയിരിക്കണം, വിരാട് കോഹ്ലി നമ്പര്‍ 3, സൂര്യകുമാര്‍ യാദവ് നമ്പര്‍ 4, ഋഷഭ് പന്ത് നമ്പര്‍ 5, 6ാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുമായിരിക്കണം- ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്ത് തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

Read more