ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ഗവാസ്കര്‍, രണ്ട് സര്‍പ്രൈസ്!

അയര്‍ലാന്‍ഡുമായുള്ള ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനായി സര്‍പ്രൈസ് ഇന്ത്യന്‍ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍. തികച്ചും വ്യത്യസ്തമായ ടീം കോമ്പിനേഷനെയാണ് അയര്‍ലാന്‍ഡിനെതിരേ ഗവാസ്‌കര്‍ നിര്‍ദേശിച്ചത്. രണ്ട് സര്‍പ്രൈസ് നീക്കങ്ങളാണ് തന്റെ പ്ലെയിംഗ് ഇലവനില്‍ ഗവാസ്‌കര്‍ നടത്തിയിരിക്കുന്നത്.

നായകന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വിരാട് കോഹ്‌ലിയെ ഓപ്പണറായി തിരഞ്ഞെടുത്ത ഗവാസ്‌കര്‍ മൂന്നാം നമ്പറില്‍ യുവതാരം യശസ്വി ജയ്സ്വാളിനെയാണ് പരിഗണിച്ചത്. സന്നാഹത്തില്‍ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവെച്ച അര്‍ഷ്ദീപ് സിംഗിനെ തഴഞ്ഞുവെന്നതാണ് ഗവാസ്‌കറുടെ ഇലവനിലെ മറ്റൊരു വലിയ സര്‍പ്രൈസ്.

അര്‍ഷ്ദീപിനു പകരം ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് ഗവാസ്‌കര്‍ രണ്ടാമത്തെ ഫാസ്റ്റ് ബോളറായി തിരഞ്ഞെടുത്തത്. ശിവം ദുബൈയെ എട്ടാം നമ്പറിലും അദ്ദേഹം തന്റെ ഇലവനിലുള്‍പ്പെടുത്തി.

വിക്കറ്റ് കപ്പറുടെ റോളിലേക്കു മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ ഗവാസ്‌കര്‍ പകരം റിഷഭ് പന്തിനാണ് ടീമിലേക്ക് പരിഗണിച്ചത്. അക്ഷര്‍ പട്ടേലും തഴയപ്പെട്ട ടീമില്‍ കുല്‍ദീപ് യാദവാണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍.

ഗവാസ്‌കറുടെ പ്ലെയിംഗ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Latest Stories

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി