ടി20 ലോകകപ്പ് 2024: 'ഫൈനലില്‍ അവന്‍ സെഞ്ച്വറി നേടും'; പ്രവചിച്ച് മോണ്ടി പനേസര്‍

2024 ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനല്‍ പോരില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി സെഞ്ച്വറി നേടുമെന്ന് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ വിജയിക്കുമെന്നും നിലവില്‍ ഫോമിലല്ലാത്ത വിരാട് കോഹ്ലി 100 റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നുമാണ് പനേസര്‍ പറഞ്ഞിരിക്കുന്നത്.

ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട വിരാട് കോഹ്‌ലി തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനല്‍ മത്സരത്തിലേക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് രോഹിത് ശര്‍മ്മയും പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തില്‍ 9 പന്തില്‍ 9 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

15 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോഹ്ലിയുടെ ഫോം ആശങ്കാജനകമല്ല. അവന്‍ ഒരു ചാമ്പ്യന്‍ ക്രിക്കറ്റ് താരമാണ്. ഏറ്റവും മികച്ച പ്രകടനം അവന്‍ ഫൈനലിലേക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു- രോഹിത് ശര്‍മ്മ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇതുവരെ 7 മത്സരങ്ങളില്‍ നിന്ന്, 11-ല്‍ താഴെ ശരാശരിയിലും 100 സ്‌ട്രൈക്ക് റേറ്റിലും 75 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയിട്ടുള്ളത്. രണ്ട് ഡക്കുകളും താരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടിയുള്ള താരത്തിന്റെ ഏറ്റവും മോശം പ്രകടനമായി ഇത് ഓര്‍മിക്കപ്പെട്ടും.

ഗ്ലോബല്‍ ടൂര്‍ണമെന്റില്‍ ഓപ്പണറായി കളിക്കാനുള്ള പുതിയ ഉത്തരവാദിത്തം 35-കാരന് ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം ഗംഭീരമായൊന്നും ചെയ്തില്ല. എന്നിരുന്നാലും താരത്തെ മാറ്റി യശ്വസി ജയ്സ്വാളിനെ ഇന്ത്യ പരീക്ഷിച്ചതുമില്ല. ഫൈനലിലെങ്കിലും താരത്തിന്റെ മാസ് പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യയും ആരാധകരും.

Latest Stories

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്

'മലയാളി പൊളി അല്ലെ'; തകർത്തെറിഞ്ഞ് ആശ ശോഭന ;ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം

കണ്ണൂരില്‍ മൂന്ന് വയസുകാരന്റെ മുറിവില്‍ ചായപ്പൊടി വച്ച സംഭവം; അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'സഞ്ജു സാംസൺ മാത്രമല്ല ആ പ്രമുഖ താരവും പുറത്താകും'; നിർണായക മത്സരത്തിന് വേണ്ടി തയ്യാറെടുത്ത് താരങ്ങൾ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ആര്‍എസ്എസ്; ബിജെപിയുടെ വിജയത്തിന് കാരണം യുഡിഎഫ് വോട്ടുകളെന്ന് എംവി ഗോവിന്ദന്‍

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ; എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് ബിനോയ് വിശ്വം

'സഞ്ജു സാംസണിന് എട്ടിന്റെ പണി കൊടുത്ത് യുവ താരം'; അങ്ങനെ ആ വാതിലും അടഞ്ഞു; സംഭവം ഇങ്ങനെ

സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിന്‍

'പാർട്ടികളിൽ അവർ നടന്നത് നഗ്നരായി, പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിക്കും'; 'ഡിഡ്ഡി' യുടെ നിഗൂഢ ലോകത്ത് നടക്കുന്നത്

മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍