ടി20 ലോകകപ്പ് 2024: 'അവന്റെ ഏറ്റവും മികച്ച പ്രകടനം സംഭവിക്കുക ഫൈനലില്‍'; ആരാധകരെ ആവേശത്തിലാഴ്ത്തി രോഹിത് ശര്‍മ്മ

2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട വിരാട് കോഹ്ലിയെ കുറ്റപ്പെടുത്താതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനല്‍ മത്സരത്തിലേക്കായി കോഹ്‌ലി മാറ്റിവെച്ചിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തില്‍ 9 പന്തില്‍ 9 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

15 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോഹ്‌ലിയുടെ ഫോം ആശങ്കാജനകമല്ല. അവന്‍ ഒരു ചാമ്പ്യന്‍ ക്രിക്കറ്റ് താരമാണ്. ഏറ്റവും മികച്ച പ്രകടനം അവന്‍ ഫൈനലിലേക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു- രോഹിത് ശര്‍മ്മ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇതുവരെ 7 മത്സരങ്ങളില്‍ നിന്ന്, 11-ല്‍ താഴെ ശരാശരിയിലും 100 സ്ട്രൈക്ക് റേറ്റിലും 75 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയിട്ടുള്ളത്. രണ്ട് ഡക്കുകളും താരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടിയുള്ള താരത്തിന്റെ ഏറ്റവും മോശം പ്രകടനമായി ഇത് ഓര്‍മിക്കപ്പെട്ടും.

ഗ്ലോബല്‍ ടൂര്‍ണമെന്റില്‍ ഓപ്പണറായി കളിക്കാനുള്ള പുതിയ ഉത്തരവാദിത്തം 35-കാരന് ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം ഗംഭീരമായൊന്നും ചെയ്തില്ല. എന്നിരുന്നാലും താരത്തെ മാറ്റി യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ പരീക്ഷിച്ചതുമില്ല. ഫൈനലിലെങ്കിലും താരത്തിന്റെ മാസ് പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യയും ആരാധകരും.

Latest Stories

അതിന് വേണ്ടി മാത്രം പ്രിയദർശൻ എന്റെ തലയിലൂടെ ഒരു കുപ്പി വെളിച്ചെണ്ണ കമഴ്ത്തി: തബു

നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്കൊപ്പം കുറ്റബോധത്താല്‍ എന്റെ തല കുനിഞ്ഞു പോയി, കെട്ട ഹൃദയവുമായി പ്രതികരിക്കാതെ ഇരുന്നതിന് മാപ്പ്: ലക്ഷ്മിപ്രിയ

യൂറോ 2024 മൊമെന്റ് ഓഫ് ദി ഡേ: ക്രിസ്റ്റ്യാനോയെയും പോർചുഗലിനെയും രക്ഷിച്ച ഡിയാഗോ കോസ്റ്റ സേവ്

അവിഹിതമെന്ന സംശയത്തില്‍ കലയെ കൊന്ന് കുഴിച്ചുമൂടിയതോ? സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത് മൃതദേഹാവശിഷ്ടങ്ങള്‍; രണ്ടാമത്തെ ടാങ്കും പരിശോധനയ്ക്കായി തുറന്നു

എഴുതി തള്ളാനാവില്ല; ക്രിസ്റ്റ്യാനോ റൊണാൾഡോ പോർചുഗലിനെ യൂറോ 2024ന്റെ വിജയത്തിലെത്തിക്കാനുള്ള 5 കാരണങ്ങൾ

പ്രിന്‍സിപ്പല്‍ രണ്ടുകാലില്‍ ക്യാമ്പസില്‍ കയറില്ല; കൊയിലാണ്ടിയില്‍ ഭീഷണിയുമായി എസ്എഫ്‌ഐ നേതാവ്

അപ്പ എന്നെ ​ഗുണ്ട ബിനു എന്നാണ് വിളിക്കാറ്: അന്ന ബെൻ

'എനിക്ക് ഷാരൂഖിന്റെ മടിയില്‍ ഇരിക്കണ്ട, ഐശ്വര്യയുടെ മടിയില്‍ ഇരിക്കണം..'; 'ദേവ്ദാസ്' സെറ്റിലെ ഓര്‍മ്മകളുമായി ഷര്‍മിന്‍

'പറഞ്ഞതെല്ലാം വസ്തുത, ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണം'; സ്പീക്കർക്ക് രാഹുലിന്റെ കത്ത്

തനിക്ക് മറികടക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരം?; വെളിപ്പെടുത്തി നെയ്മര്‍