ദാ വന്നു... ദേ പോയി...; ഐറിഷ് വമ്പൊടിച്ച് രോഹിത്തും പിള്ളേരും, ഇന്ത്യയ്ക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ അയര്‍ലന്‍ഡിന് വന്‍ ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് 100 പോലും കടക്കാനാകാതെ 16 ഓവറില്‍ 96 റണ്‍സിന് ഓള്‍ഔട്ടായി. ഗാരത് ഡെലാനി ണ് ഐറിഷ് പടയുടെ ടോപ് സ്‌കോറര്‍. താരം 14 ബോളില്‍ 26 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ലോര്‍ക്കന്‍ ടുക്കര്‍ 10, കുര്‍ട്ടിസ് കാംഫര്‍ 12, ജോഷ്വാ ലിറ്റില്‍ 14 എന്നിവരാണ് ഐറിഷ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും സിറാജ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ടീമിലില്ല. ഇതോടെ ഇന്ത്യയ്ക്കായി രോഹിത്തിനൊപ്പം വിരാട് കോഹ്‌ലിയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

അയര്‍ലന്‍ഡ് ടീം: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡി ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടുക്കര്‍, ഹാരി ടാക്ടര്‍, കുര്‍ട്ടിസ് കാംഫര്‍, ജോര്‍ജര്‍ ഡോക്റല്‍, ഗാരത് ഡെലാനി, മാര്‍ക്ക് അഡെയ്ര്, ബാറി മക്കാര്‍ത്തി, ജോഷ് ലിറ്റില്‍, ബെന്‍ വൈറ്റ്.

Latest Stories

36 മാസത്തെ ശമ്പളം കുടിശിഖ; ഡിഎ മുടങ്ങി; സര്‍ക്കാരിന്റെ തലതിരിഞ്ഞ പദ്ധതി കര്‍ണാടക ആര്‍ടിസിയെ കടത്തില്‍ മുക്കി; 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ജീവനക്കാര്‍

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി