ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. മത്സരത്തില്‍ അയര്‍ലന്‍ഡ് മുന്നോട്ടുവെച്ച 97 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ബോളില്‍ മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ റണ്‍സെടുത്ത രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങി വിരാട് കോഹ് ലി നിരാശപ്പെടുത്തി. അഞ്ച് ബോളില്‍ ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. സൂര്യകുമാറിനും നാല് ബോളില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. റിഷഭ് പന്ത് 26 ബോളില്‍ 36 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനായി ബാറ്റര്‍മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. ജോഷ്വാ ലിറ്റിലാണ് ഐറിഷ് പടയുടെ ടോപ് സ്‌കോറര്‍. താരം 13 ബോളില്‍ 14 റണ്‍സെടുത്തു. ലോര്‍ക്കന്‍ ടുക്കര്‍ 10, കുര്‍ട്ടിസ് കാംഫര്‍ 12, ഗാരത് ഡെലാനി എന്നിവരാണ് ഐറിഷ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ് രണ്ടും സിറാജ്, ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.