ടി20 ലോകകപ്പ് 2024: 'ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, പകരം...'; പരാജയത്തില്‍ പ്രതികരിച്ച് ബട്ട്‌ലര്‍

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് 2024 യാത്ര സെമി ഫൈനലില്‍ അവസാനിച്ചു. ഫോമിലുള്ള ഇന്ത്യന്‍ ടീമിനെ മറികടക്കാന്‍ ജോസ് ബട്ട്‌ലര്‍ക്കും സംഘത്തിനും സാധിച്ചില്ല. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ 68 റണ്‍സിന്റെ വിജയവുമായി ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇപ്പോഴിതാ ടീമിന്റെ പരാജയകാരണം വിലയിരുത്തിയിരിക്കുകയാണ് ബട്ട്‌ലര്‍.

ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, തകര്‍ക്കുകയാണ് ചെയ്തത്. ഞങ്ങള്‍ 20-25 റണ്‍സ് അധികം വിട്ടുകൊടുത്തു. അതാണ് ഒടുവില്‍ തിരിച്ചടിയായത്. ആ പിച്ചില്‍ അവരെ 145 – 150 ലേക്ക് ഒതുക്കാമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ നടന്നില്ല. സ്പിന്നിന് അനുകൂലമായ പിച്ചില്‍ മൊയിന്‍ അലിയെക്കൊണ്ട് ബോള്‍ ചെയ്യിക്കാതിരുന്നതും അബദ്ധമായി- ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറഞ്ഞു.

തീരെ വേഗം കുറഞ്ഞ, സ്പിന്നിന് അനുകൂലമായ പിച്ചില്‍ ആദ്യം ബോള്‍ ചെയ്യാനെടുത്ത തീരുമാനം തെറ്റായിപ്പോടെന്ന് ബട്ട്‌ലര്‍ സമ്മതിച്ചില്ല. ടോസ് നേടിയാല്‍ എന്തുചെയ്യണമെന്ന് നേരത്തേ ആലോചിച്ച് ഉറപ്പിച്ചിരുന്നതാണെന്നായിരുന്നു ബട്ട്‌ലറുടെ വിശദീകരണം. ടോസ് അന്തിമഫലത്തില്‍ നിര്‍ണായകമായില്ലെന്നും ബട്ട്‌ലര്‍
കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് മേഖലകളില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഫൈനലില്‍ പ്രവേശിച്ചത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍