ടി20 ലോകകപ്പ് 2024: അവനിലൂടെയാകും ഇന്ത്യന്‍ ടീമിലേക്ക് കിരീടമെത്തുക; പ്രവചിച്ച് അനില്‍ കുംബ്ലെ

ഇന്ത്യ ഈ ടി20 ലോകകപ്പ് സ്വന്തമാക്കുകയാണെങ്കില്‍ അതില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ വഹിക്കുന്ന പങ്ക് വലുതായിരിക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെ. ബുംറയാണ് ടീമിലെ നമ്പര്‍ വണ്‍ താരമെന്നും അദ്ദേഹം ടീമിലേക്ക് കൊണ്ടുവരുന്ന ശക്തിയും ആത്മവിശ്വാസവും വളരെ വലുതാണെന്നും കുംബ്ലെ നീരീക്ഷിച്ചു.

പ്രതലത്തെക്കുറിച്ചു മറന്നേക്കൂ, ഏതു പ്രതലമായാലും ജസ്പ്രീത് ബുംറ അവിടെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. അദ്ദേഹത്തിന്റെ കരിയറിലുടനീളം നമ്മള്‍ ഇതു കാണുകയും ചെയ്തിട്ടുള്ളതാണ്.

ഇതൊരിക്കലും എളുപ്പമുള്ള കാര്യമല്ല. ബുംറയ്ക്കു മുന്നിലെത്തുന്ന ഏതൊരു ബാറ്റര്‍ക്കും അതു കടുപ്പമായിരിക്കുമെന്നറിയാം. ഇതു പോലെയുള്ള (ന്യൂയോര്‍ക്ക്) പ്രതലങ്ങളില്‍ അദ്ദേഹം സമ്മര്‍ദ്ദം സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യും- കുംബ്ലെ നിരീക്ഷിച്ചു.

പാകിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ ബുംറയുടെ ബോളിംഗ് പ്രകടനമായിരുന്നു വിജയത്തില്‍ നിര്‍ണായകമായത്. മത്സസരത്തില്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ മൂന്നു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Read more