ടി20 ലോകകപ്പ് 2024: രോഹിത്തിന്‍റെ പരിക്ക് ഗൗരവമുള്ളതോ?, പാകിസ്ഥാനെതിരെ കളിക്കുമോ?, അപ്ഡേറ്റ് ഇങ്ങനെ

2024ലെ ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചുകയറി. ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചു.ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പേസര്‍ ജോഷ് ലിറ്റില്‍ എറിഞ്ഞ പന്ത് കൈയുടെ മുകള്‍ ഭാഗത്ത് കൊണ്ടതിന് പിന്നാലെയാണ് രോഹിത് ഗ്രൗണ്ട് വിട്ടത്.

ഒമ്പതാം ഓവറിലെ രണ്ടാം പന്താണ് രോഹിത്തിന് വേദന സമ്മാനിച്ചത്. തുടര്‍ന്ന് പത്താം ഓവറിലെ അവസാന പന്തിന് ശേഷം മൈതാനത്തിന് പുറത്തേക്ക് മാറാന്‍ രോഹിത് നിര്‍ബന്ധിതനായി.

പരിക്ക് ഗുരുതരമല്ലെന്നതാണ് ഇന്ത്യയ്ക്കുള്ള സന്തോഷവാര്‍ത്ത. മത്സരത്തിന് ശേഷം രോഹിത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൈയ്ക്ക് അല്പം വേദന മാത്രനമാണുള്ളതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഇതോടെ താരം പാകിസ്ഥാനെതിരായ മത്സരം കളിക്കുെമന്ന് ഉറപ്പായി.

ഇന്ത്യയുടെ വിജയം ഉറപ്പിച്ച ശേഷമായിരുന്നു രോഹിത് മൈതാനം വിട്ടത്. അര്‍ദ്ധ സെഞ്ച്വറി രോഹിത് തന്നെയാണ് മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബോളില്‍ മൂന്ന് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ റണ്‍സെടുത്തു.

ഇന്ത്യയുടെ ഇന്നിംഗ്സില്‍ 11-ാം ഓവറിലെ ആദ്യ പന്തില്‍ ഋഷഭ് പന്തും രോഹിത്തിന് സമാനമായ രീതില്‍ ഏറുകൊണ്ടു. ആ പന്തും ജോഷ് ലിറ്റില്‍ തന്നെയായിരുന്നു എറിഞ്ഞത്. എന്നിരുന്നാലും, ഫിസിയോയില്‍നിന്ന് കുറച്ച് ചികിത്സയ്ക്ക് ശേഷം പന്ത് തന്റെ ഇന്നിംഗ്‌സ് തുടരുകയും ഒരു സിക്‌സറോടെ മത്സരം അവസാനിപ്പിക്കുകയും ചെയ്തു.

Latest Stories

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്