ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ അന്തിമമാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായും ഓള്‍ ഇന്ത്യ മെന്‍സ് സെലക്ഷന്‍ കമ്മിറ്റി ചീഫ് അജിത് അഗാര്‍ക്കറും അഹമ്മദാബാദിലെത്തി. സെലക്ഷന്‍ പാനലിന് അഗാര്‍ക്കര്‍ നേതൃത്വം നല്‍കും. ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി മെയ് 01 ബുധനാഴ്ചയാണ്.

ലോകകപ്പില്‍ രോഹിത് ശര്‍മ്മ ടീമിനെ നയിക്കും. ഹാര്‍ദിക് പാണ്ഡ്യയെ ഡെപ്യൂട്ടി ആയി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രോഹിത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മീറ്റിംഗില്‍ ചേരും. കാരണം ഇന്ത്യന്‍ നായകന്‍ നിലവില്‍ ഐപിഎല്‍ മാച്ചിനായി ലഖ്നൗവിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് എല്‍എസ്ജിയെ നേരിടും.

ശനിയാഴ്ച (ഏപ്രില്‍ 27) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും കാണാന്‍ അഗാര്‍ക്കര്‍ ഡല്‍ഹിയിലെത്തിയിരുന്നു.

ടി20 ലോകകപ്പ് 2024 സാധ്യതയുള്ള ടീം

 രോഹിത് ശര്‍മ (C), വിരാട് കോഹ്ലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (VC), ഋഷഭ് പന്ത് (WK), റിങ്കു സിംഗ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, സഞ്ജു സാംസണ്‍ (WK), ശിവം ദുബെ.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം