ടി20 ലോകകപ്പ് 2024: കീറോണ്‍ പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍

വെസ്റ്റ് ഇന്‍ഡീസും യുഎസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2024 ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കണ്‍സള്‍ട്ടന്റായിട്ടാണ് കീറോണ്‍ പൊള്ളാര്‍ഡിനെ നിയമിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് നേരത്തെ ടി20 ലോകകപ്പ് നേടിയപ്പോള്‍ പൊള്ളാര്‍ഡ് ടീമിന്റെ ഭാഗമായിരുന്നു.

ദി ടെലിഗ്രാഫില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് വിലയേറിയ ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയുന്ന ഒരാളായതിനാലാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ സമീപിച്ചത്. മുന്‍ ഓള്‍റൗണ്ടര്‍ ടി20 ക്രിക്കറ്റില്‍ മികച്ച അനുഭവസമ്പത്തുള്ള താരവുമാണ്.

നിലവിലെ ടി 20 ലോകകപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ഒപ്പം അവരുടെ കിരീടം നിലനിര്‍ത്താനും ആഗ്രഹിക്കുന്നു.

Read more

ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ നായകന്‍ ജോസ് ബട്ട്ലര്‍ ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ നിരവധി വെസ്റ്റ് ഇന്ത്യന്‍ കളിക്കാരുമായി ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ട്. അതിനാല്‍ വിന്‍ഡീസ് ഇംഗ്ലണ്ടിന് ബാലികേറാമല ആവില്ലെന്നാണ് വിലയിരുത്തല്‍.