ടി20 ലോകകപ്പ് 2024: രോഹിത്ത് എന്റെ ബോളില്‍ തന്നെ തീരും, അനുഭവം ഉണ്ടല്ലോ..; പോര്‍മുഖം തുറന്ന് ആമിര്‍

ജൂണ്‍ 9 ന് നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024 പോരാട്ടത്തില്‍ രോഹിത് ശര്‍മ്മയെ പുറത്താക്കുന്നതിനുള്ള തന്ത്രം പങ്കുവെച്ച് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ ലോകോത്തര ബാറ്ററെന്ന് താരം ന്യൂബോളില്‍ രോഹിതിന്റെ പാഡുകളെ ലക്ഷ്യമിടാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്തി.

രോഹിത് ശര്‍മ ലോകോത്തര ബാറ്ററാണെന്നു നിങ്ങള്‍ക്കറിയാം. തന്റെ സമയത്തിലേക്കു വന്നാല്‍ അദ്ദേഹം ആരെയും വെറുതെ വിടില്ല. ഒരു ബോളറെന്ന നിലയില്‍ തുടക്കത്തില്‍ മാത്രമേ രോഹിത്തിനെതിരേ വിക്കറ്റെടുക്കാന്‍ അവസരമുള്ളൂ.

തുടക്കത്തില്‍ ഒന്നെങ്കില്‍ രോഹിത്തിന്റെ പാഡുകളിലെറിയണം, അല്ലെങ്കില്‍ ബാറ്റിലെറിയണം. പക്ഷെ അദ്ദേഹം 15-20 ബോളുകള്‍ നേരിട്ടു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.

അതുകൊണ്ടു തന്നെ എന്റെ ലക്ഷ്യം രോഹിത്തിന്റെ പാഡുകളായിരിക്കും. ന്യൂബോള്‍ അദ്ദേഹത്തിന്റെ പാഡുകളിലെറിയാന്‍ ഞാന്‍ ശ്രമിക്കും. നേരത്തേ അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്- ആമിര്‍ വ്യക്തമാക്കി.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ രോഹിത് മികച്ച ഫോം പ്രകടിപ്പിച്ചു. പരിക്കിനെത്തുടര്‍ന്ന് ക്രീസ് വിടുന്നതിന് മുമ്പ് താരം 37 പന്തില്‍നിന്ന് 52 റണ്‍സ് നേടി. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...