ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന 2024 ലെ ടി20 ലോകകപ്പിനുള്ള തങ്ങളുടെ ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. വെറ്ററന്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണെ നായകനാക്കി 15 അംഗ ടീമിനെയാണ് കിവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, രച്ചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍, മാറ്റ് ഹെന്റി തുടങ്ങി നിരവധി താരങ്ങള്‍ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനായി കളിക്കും. കെയ്ന്‍ വില്യംസണിന്റെ ആറാമത്തെ ടി20 ലോകകപ്പും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നാലാമത്തെ ടൂര്‍ണമെന്റുമാണിത്.

ടീമില്‍ ടിം സൗത്തിക്ക് മാത്രമേ വില്യംസണേക്കാള്‍ കൂടുതല്‍ അനുഭവപരിചയമുള്ളൂ. രണ്ട് വെറ്ററന്‍മാരും മുന്നില്‍നിന്ന് നയിക്കാനും ബ്ലാക്ക് ക്യാപ്‌സിനെ ചരിത്ര വിജയത്തിലേക്ക് നയിക്കാനും ലക്ഷ്യമിടുന്നു. മാര്‍ക്വീ ടൂര്‍ണമെന്റ് ജൂണ്‍ 2 ന് ആരംഭിക്കും.

ന്യൂസിലന്‍ഡ് ലോകകപ്പ് ടീം:

കെയ്ന്‍ വില്യംസണ്‍ (സി), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്സ്, രച്ചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി.

ബെന്‍ സിയേഴ്‌സ് – ട്രാവലിംഗ് റിസര്‍വ്

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം