ടി20 ലോകകപ്പ് 2024: 'റിങ്കുവിന് മാത്രമല്ല, ഈ അഞ്ച് താരങ്ങള്‍ക്കും ഇന്ത്യക്ക് വേണ്ടി കളി പൂര്‍ത്തിയാക്കാന്‍ കഴിയും'; വിലയിരുത്തലുമായി ആശിഷ് നെഹ്റ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ വലിയ പരമ്പരയില്‍ റിങ്കു സിംഗ് മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര 4-1 എന്ന മാര്‍ജിനില്‍ സ്വന്തമാക്കിയപ്പോള്‍ റിങ്കു രണ്ട് ഗെയിമുകളില്‍ ടീമിന്റെ ടോട്ടലുകള്‍ക്ക് ഫിനിഷിംഗ് ടച്ച് നല്‍കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 52.50 ശരാശരിയിലും 175 സ്ട്രൈക്ക് റേറ്റിലും 105 റണ്‍സാണ് 26-കാരന്‍ നേടിയത്.

ഈ പ്രകടനത്തോടെ ടി20 ലോകകപ്പ് ടീമിലേക്ക് ശക്തനായ മത്സരാര്‍ത്ഥിയായിരിക്കുകയാണ് റിങ്കു. ഇപ്പോഴിതാ ടി20 ലോകകപ്പ് ടീമില്‍ റിങ്കു സിംഗിന്റെ സ്ഥാനം അപകടത്തിലാക്കിയേക്കാവുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം ആശിഷ് നെഹ്റ.

ഐസിസി ടി20 ലോകകപ്പ് ടീമിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിങ്കു സിംഗ്. എന്നാല്‍ ലോകകപ്പ് ഇപ്പോഴും അകലെയാണ്, അദ്ദേഹത്തെ വെല്ലുവിളിക്കുന്ന മറ്റ് കളിക്കാരുമുണ്ട്. ജിതേഷ് ശര്‍മ്മ, തിലക് വര്‍മ്മ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും ഇന്ത്യക്ക് വേണ്ടി കളി പൂര്‍ത്തിയാക്കാന്‍ കഴിയും.

സ്‌ക്വാഡില്‍ ലഭ്യമായ സ്ഥാനങ്ങളുടെ എണ്ണം നമുക്ക് കാണേണ്ടതുണ്ട്. റിങ്കു മറ്റ് കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കി എന്നതില്‍ സംശയമില്ല. എന്നാല്‍ ലോകകപ്പില്‍ ഇനിയും സമയമുണ്ട്. ദക്ഷിണാഫ്രിക്കയിലെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെയും മത്സരങ്ങള്‍ ഇക്കാര്യത്തില്‍ അന്തിമഫലം തീരുമാനിക്കും- ആശിഷ് നെഹ്റ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ