ടി20 ലോകകപ്പ് 2024: 'അവര്‍ ചെറിയ ടീമല്ല, വമ്പന്‍ ടീമാണ്, നേരിടാന്‍ എതിരാളികള്‍ പേടിക്കും'; മുന്നറിയിപ്പുമായി കൈഫ്

2024 ഐസിസി ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക കാനഡയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. 195 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ 17.4 ഓവറില്‍ ലക്ഷ്യം കണ്ടു. ആരോണ്‍ ജോണ്‍സ് 40 പന്തില്‍ പുറത്താകാതെ 94 റണ്‍സ് നേടി. 10 സിക്സറുകളും 4 ബൗണ്ടറികളും പറത്തി, 235 സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹത്തിന്റെ പ്രകടനം.

29 കാരനായ ജോണ്‍സിന്റെ റേഞ്ചിനെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് അഭിനന്ദിച്ചു. ആരോണിന്റെ സാന്നിധ്യം കണക്കിലെടുത്ത് മറ്റ് ടീമുകള്‍ ഇപ്പോള്‍ അമേരിക്കയെ ഭയപ്പെടുമെന്ന് അദ്ദേഹം കരുതുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ, പാകിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നിവരെയാണ് യുഎസ്എ നേരിടുക.

”അവര്‍ക്ക് രണ്ടുപേരെ നഷ്ടമായിരുന്നു, പക്ഷേ ജോണ്‍സിന് മറ്റ് ആശയങ്ങളുണ്ടായിരുന്നു. അദ്ദേഹം കാനഡക്കെതിരെ ആഞ്ഞടിച്ചു. ഒരു ഇന്നിംഗ്സില്‍ 10 സിക്സറുകള്‍ നിങ്ങള്‍ പൊതുവെ കാണില്ല. അവരുടെ അവിശ്വസനീയമായ ഹിറ്റിംഗിലൂടെ, ആതിഥേയര്‍ക്ക് ഏത് ടീമിനെയും ബുദ്ധിമുട്ടിക്കാം. അവരുടെ എതിരാളികള്‍ അവരെ ഭയപ്പെടും- സ്റ്റാര്‍ സ്പോര്‍ട്സില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കാനഡയ്ക്കെതിരേ ഏഴു വിക്കറ്റിനായിരുന്നു യുഎസ്എയുടെ ജയം. കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുഎസ് മറികടന്നു. ആരോണ്‍ ജോണ്‍സിന്റെ കടന്നാക്രമണമാണ് ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആന്‍ഡ്രിസ് ഗോസ് അര്‍ധ സെഞ്ചുറിയുമായി ജോണ്‍സിന് ഉറച്ച പിന്തുണ നല്‍കി.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്