T20 World Cup 2024: ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് കഴിയില്ല; കാരണം പറഞ്ഞ് മൈക്കല്‍ വോണ്‍

ടി20 ലോകകപ്പില്‍ പതറുന്ന പാകിസ്ഥാന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. അമേരിക്കയോടും ഇന്ത്യയോടും തോറ്റ് പാകിസ്ഥാന്റെ സൂപ്പര്‍ 8 സാധ്യതകള്‍ അപകടത്തിലാക്കിയ ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി പകരം ഷഹീന്‍ അഫ്രീദിയെ നായകനായി നിയമിക്കണമെന്നാണ് വോണ്‍ ആവശ്യപ്പെട്ടു.

ക്യാപ്റ്റനായി ഷഹീന്‍ അഫ്രീദിയിലേക്കു പാകിസ്ഥാന്‍ തിരികെ പോവേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റന്‍സി അല്‍പ്പം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമായി കാണപ്പെടാറുണ്ട്. ലോക ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ടീം കളിയുടെ മധ്യത്തില്‍ വെച്ച് ക്യാപ്റ്റനെ പുറത്താക്കുകയാണെങ്കില്‍ അതു പാകിസ്ഥാനായിരിക്കും.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു നായകന്‍ കളിക്കിടെ പുറത്താക്കപ്പെടുമോ? അത്തരമൊരു കാര്യം ഇതുവരെ നടന്നിട്ടില്ല. അതു സംഭവിച്ചാല്‍ പാകിസ്ഥാനായിരിക്കും ഫേവറിറ്റുകള്‍- വോണ്‍ പറഞ്ഞു.

പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റതിനോടും വോണ്‍ പ്രതികരിച്ചു. “ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് കഴിയില്ല. ആ കളിയില്‍ 120 റണ്‍സാണ് പാകിസ്ഥാന്‍ ചേസ് ചെയ്തത്. ഇന്ത്യ ബാറ്റ് ചെയ്തു കൊണ്ടിരുന്ന സമയത്തു സ്‌കോറിംഗ് ദുഷ്‌കരമായിരുന്നു. ഉറപ്പില്ലാത്ത പിച്ചായിരുന്നു അത്.

പക്ഷെ പാകിസ്താന്‍ ബാറ്റ് ചെയ്യുമ്പോഴേക്കും പിച്ചില്‍ മാറ്റം വന്നു. റണ്‍സെടുക്കുക അപ്പോള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. എന്നിട്ടും 120 റണ്‍സ് ചേസ് ചെയ്തു ജയിക്കാന്‍ പാക് ടീമിനായില്ല. ജയിക്കാന്‍ കഴിയുമെന്ന് പാകിസ്താന് സ്വയം വിശ്വാസമില്ല. ഇതാണ് പാകിസ്താനെ സംബന്ധിച്ച് ഏറ്റവും അടിസ്ഥാനപരമായ കാര്യം.

ഇന്ത്യയെ തങ്ങള്‍ക്കു തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം പാകിസ്താനില്ല. ഈ കാരണത്താലാണ് ലോകകപ്പുകളില്‍ അവര്‍ ഇന്ത്യയോടു തോറ്റു കൊണ്ടിരിക്കുന്നതെന്നും വോണ്‍ വിമര്‍ശിച്ചു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍