ടി20 ലോകകപ്പില്‍ പാകിസ്ഥാന് കുരുക്കായി പരിക്ക്; ആദ്യ മത്സരത്തില്‍നിന്ന് സ്റ്റാര്‍ പ്ലെയര്‍ പുറത്ത്

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പ്രഹരമായി സ്റ്റാര്‍ പ്ലെയറുടെ പരിക്ക്. ഓള്‍റൗണ്ടര്‍ ഇമാദ് വസീമിന് യുഎസിനെതിരായ ആദ്യ ടി20 ലോകകപ്പ് മത്സരം നഷ്ടമാകും. ജൂണ്‍ 6 ന് ടെക്‌സസിലെ ഡാളസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരത്തിലെ വസീമിന്റെ അഭാവം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം സ്ഥിരീകരിച്ചു. ഇമാദ് പൂര്‍ണ്ണ ഫിറ്റല്ലാത്തനിനാല്‍ അവനെ ഓപ്പണിംഗ് മത്സരത്തില്‍ കളിപ്പിക്കില്ല. എന്നിരുന്നാലും വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹം ഞങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു- ബാബര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മെയ് 9 ന് ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന വമ്പന്‍ പേരാട്ടത്തിന് മുന്നോടിയായി ടീമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം നിര്‍ണായകമായി കണക്കാക്കപ്പെടുന്നു.

വസീമിന്റെ അഭാവത്തില്‍ പോലും, പാകിസ്ഥാന്‍ ടീം അവരുടെ തയ്യാറെടുപ്പിലും ഗെയിം പ്ലാനിലും ശുഭാപ്തി വിശ്വാസത്തിലാണ്. ‘ഞങ്ങള്‍ നന്നായി തയ്യാറായാണ് വന്നത്. യുഎസ്എയില്‍ കളിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്’ ബാബര്‍ പറഞ്ഞു.

Read more