ടി20 ലോകകപ്പ് 2024: 'പാകിസ്ഥാന്‍ ജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തും, കാരണം എതിരാളികള്‍ ഇന്ത്യ ആണ് '; ശുഭാപ്തി വിശ്വാസത്തില്‍ അക്തര്‍

ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ പാകിസ്ഥാന്‍ ടീമിനെ എഴുതിത്തള്ളാറായിട്ടില്ലെന്ന് പാക് ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. പാകിസ്ഥാന് ഈ ലോകകപ്പില്‍ ഇനിയും തിരിച്ചുവരാമെന്നും എതിരാളികള്‍ ഇന്ത്യയാണെന്നത് പാക് ടീമിനെ പ്രചോദിപിപ്പിക്കുമെന്നും അക്തര്‍ പറഞ്ഞു.

അമേരിക്കയോടേറ്റ അപ്രതീക്ഷിത തോല്‍വിക്കു ശേഷം പാകിസ്ഥാന് ഇന്ത്യക്കെതിരേ ജയിക്കാന്‍ കഴിയുമോയെന്നു ഒരുപാട് ആരാധകര്‍ എന്നോടു ചോദിച്ചു കൊണ്ടിരിക്കുകയാണ്. പാക് ടീമിനെ സംബന്ധിച്ച് ഈ തോല്‍വി ഏറെ നിരാശാജനകം തന്നെയാണ്. പാക് ടീം കഴിവിന്റെ പരമാവധി കളിക്കളത്തില്‍ നല്‍കാന്‍ ശ്രമിക്കുന്നില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

പാക് താരങ്ങള്‍ സ്വയം പ്രകടപ്പിക്കുന്നില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കൂടാതെ ടീം കോമ്പിനേഷന്‍ എങ്ങനെയാവണമെന്ന കാര്യത്തിലും വ്യക്തമായ ധാരണയില്ല. ആരാധകരുടെ നിരാശ എനിക്കു മനസ്സിലാവും. ഞാന്‍ അതിനോടു യോജിക്കുകയും ചെയ്യുന്നു.

ഇന്ത്യക്കെതിരായ അടുത്ത മല്‍സരവും തോല്‍ക്കുകയാണെങ്കില്‍ 2026ലെ ടി20 ലോകകപ്പിന്റെ ഭാഗമാവണമെങ്കില്‍ പാകിസ്ഥാനു യോഗ്യതാ റൗണ്ട് കളിക്കേണ്ടതായി വരും. പാകിസ്ഥാനെ സംബന്ധിച്ച് അത് വലിയ നാണക്കേട് തന്നെയായിരിക്കും.

പാകിസ്ഥാന് ഈ ലോകകപ്പില്‍ ഇനിയും തിരിച്ചുവരാം. ഇന്ത്യ വളരെ കടുപ്പമേറിയ എതിരാളികള്‍ തന്നെയാണ്. എതിരാളികള്‍ ഇന്ത്യയാണെന്നത് പാക് ടീമിനെ പ്രചോദിപിപ്പിക്കും. പാകിസ്ഥാന്‍ ഈ ലോകകപ്പിലേക്കു തിരിച്ചുവരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

പക്ഷെ അതിനു വേണ്ടു താരങ്ങള്‍ക്കു കുറേക്കൂടി അഗ്രസീവായി, തുറന്ന് കളിക്കേണ്ടതായി വരും. ബാബറില്‍ വലിയ പ്രതീക്ഷയാണുള്ളത്. ഇന്ത്യക്കെതിരേ അവന്‍ ചില മാജിക്ക് പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കുന്നു- അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!